Breaking News

Trending right now:
Description
 
May 16, 2013

ഗൂഗിളിന്റെ ഫ്‌ളാഗ്‌ഷിപ്പ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യയില്‍

image ഗൂഗിളിന്റെ ഫ്‌ളാഗ്‌ഷിപ്പ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ നെക്‌സസ്‌ 4ന്റെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഇകൊമേഴ്‌സ്‌ വെബ്‌സൈറ്റായ ഫ്‌ളിക്ക്‌കാര്‍ട്ട്‌ മുഖേനെ 25,990 രൂപയ്‌ക്ക്‌ 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള മോഡലിന്റെ പ്രീ-ഓര്‍ഡറാണ്‌ ആരംഭിച്ചിരിക്കുന്നത്‌. ഗൂഗിളിനു വേണ്ടി എല്‍ജി ഇലക്‌ട്രോണിക്‌സാണ്‌ നെക്‌സസ്‌ 4 നിര്‍മിച്ചിരിക്കുന്നത്‌. എല്‍ജി ഗൂഗിള്‍ നെക്‌സസ്‌ 4 എന്ന പേരിലാണ്‌ ഫോണ്‍ വെബ്‌സൈറ്റില്‍ എത്തിയിരിക്കുന്നത്‌. ഉടന്‍തന്നെ ഗൂഗിള്‍ പ്ലേസ്റ്റോര്‍ ഇന്ത്യയിലും നെക്‌സസ്‌ 4 എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. നേരത്തെ ഗൂഗിളിന്റെ നെക്‌സസ്‌ 7 ടാബ്‌ലെറ്റ്‌ പ്ലേസ്റ്റോറില്‍ വില്‍പനക്ക്‌ എത്തിയിരുന്നു. 4.7 ഇഞ്ച്‌ ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്പ്‌ ഡ്രാഗണ്‍ പ്രോ പ്രോസസര്‍, 2 ജിബി റാം, ആന്‍ഡ്രോയിഡ്‌ 4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. 8 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട്‌ ക്യാമറ, 2,100 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയവയാന്‌ നെക്‌സസ്‌ 4ന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍. 2012ല്‍ ഒക്‌ടോബറിലാണ്‌ ഗൂഗിള്‍ നെക്‌സസ്‌ 4 പ്രഖ്യാപിച്ചത്‌. നവംബറില്‍ 13നു വിപണിയില്‍ എത്തി. ഫോണിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ച്‌ മിനിറ്റുകള്‍ക്ക്‌ ഉള്ളില്‍ നെക്‌സസ്‌ 4 യുഎസ്‌, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ വിറ്റുതീര്‍ന്നത്‌ വാര്‍ത്ത ആയിരുന്നു.