Breaking News

Trending right now:
Description
 
May 15, 2013

ഓണ്‍ലൈന്‍ തരംഗമായി ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയുടെ ചിത്രം

ഇവാന പീറ്റര്‍
image കൊച്ചി: ഫ്രാന്‍സിസ്‌ മാര്‍പാപ്പ ആഡംബരങ്ങളുപേക്ഷിച്ച്‌ എളിമയുടെ വക്താവായി മാറുന്നതിന്റെ സൂചനകള്‍ നല്‍കിയ ചിത്രം ഇന്റര്‍നെറ്റില്‍ തരംഗമായി. കഴിഞ്ഞ ദിവസം ഗ്ലോബല്‍ മലയാളം ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ്‌ ചെയ്‌ത ചിത്രം 48 മണിക്കൂറിനുള്ളില്‍ 5,92,000 പേര്‍ കണ്ടു. 

ഈ ചിത്രം ലൈക്ക്‌ ചെയ്‌തത്‌ 7387  പേരാണ്‌. ഏതാണ്ട്‌ അയ്യായിരത്തോളം പേര്‍ ഫേസ്‌ബുക്കില്‍ ഈ ചിത്രം ഷെയര്‍ ചെയ്‌തു. മലയാളികള്‍ മാത്രമല്ല വിദേശിയരും ഈ ചിത്രം കാണുകയും ലൈക്ക്‌ ചെയ്യുകയും ചെയ്യുന്നു.


സ്വര്‍ണസിംഹാസനത്തില്‍ നിന്ന്‌ മാറി സാധാരണ തടി കസേരയാണ്‌ പുതിയ മാര്‍പാപ്പ ഉപയോഗിക്കുന്നത്‌.
സ്വര്‍ണ തുന്നലുകള്‍ ഉള്ള ഷാള്‍ ഉപേക്ഷിച്ചു

ക്ലാസിക്കല്‍ റെഡ്‌ ഷൂവിന്‌ പകരം സാധാരണ കറുത്ത ഷൂ

വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച കുരിശിന്‌ പകരം സാധാരണ കുരിശ്‌

വിരലില്‍ സ്വര്‍ണ മോതിരത്തിനു പകരം വെള്ളി മോതിരം

പുരോഹിത വസ്‌ത്രത്തിനടിയില്‍ സാധാരണ കറുത്ത പാന്റ്‌, മുറിയില്‍ നിന്ന്‌ ചുവന്ന പരവതാനിയും മാറ്റിയിരിക്കുന്നു.

സാധാരണ ഒരു വൈദികനെപ്പോലെ പെരുമാറിക്കൊണ്ട്‌ ലാളിത്യത്തിന്‍രെ പ്രതിരൂപമായി മാറുകയാണ്‌ പോപ്പ്‌. കത്തോലിക്ക സഭയില്‍ വലിയ മാറ്റങ്ങളുടെ കാഹളമാകുവാന്‍ പിതാവിന്റെ ലാളിത്യകാരണമാകുമെന്നാണ്‌ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥന.

See the link:



Pope Francis in the chapel of the Domus Sanctae Marthae (CNS)