Breaking News

Trending right now:
Description
 
May 15, 2013

ഇന്ത്യയിലെ ആദ്യ വനിത ജവാന്‍ തൂങ്ങി മരിച്ചു

image
പശ്ചിമ ബംഗാള്‍: ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ആദ്യ വനിതാജവാന്‍ ശാന്തി ടിഗ്ഗ (37)തൂങ്ങി മരിച്ചു. കഴിഞ്ഞാഴ്‌ച ഇവരെ ചില ആജ്ഞാതര്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട്‌ കണ്ണുകള്‍ മൂടി കെട്ടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുയകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ശാന്തിയെ ബംഗാളിലെ ജല്‍പൈഗുരി ആസുപത്രിയില്‍ പ്രവേശിപ്പിച്ചു അവിടെ വച്ചാണ്‌ ഇവര്‍ തൂങ്ങി മരിച്ചത്‌. തട്ടിക്കൊണ്ടു പോയവര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെന്ന്‌ ഇവര്‍ പിന്നീട്‌ മൊഴി നല്‌കുകയുണ്ടായി.
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‌ 2005ലാണ്‌ ശാന്തി ടിഗ്ഗയ്‌ക്ക്‌ റെയില്‍വേ ജോലി ലഭിക്കുന്നത്‌. 2011ലാണ്‌ ടെറിട്ടോറിയല്‍ ആര്‍മിയുടെ എഞ്ചിനീയറിംഗ്‌ റെജിമെന്റില്‍ എത്തുന്നത്‌.