Breaking News

Trending right now:
Description
 
May 15, 2013

തക്കാളി മാങ്ങാ കറി

image തക്കാളി - 4
മാങ്ങാ - 1
പച്ചമുളക്‌ - 6
മഞ്ഞള്‍പ്പൊടി - അര ടീ സ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌
തേങ്ങ - അര ചെറിയ മുറി
ഉള്ളി - 6 എണ്ണം
വെളിച്ചെണ്ണ - 3 ടീസ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - 2 തണ്ട്‌
വറ്റല്‍മുളക്‌ - 2 എണ്ണം

തക്കാളി കഴുകി നീളത്തില്‍ അരിയുക. മാങ്ങ തൊലി ചെത്തി ഇടത്തരം കഷണങ്ങളായി നീളത്തില്‍ അരിയുക. പച്ചമുളക്‌ നീളത്തില്‍ കീറുക.
തക്കാളി, മാങ്ങാ, പച്ചമുളക്‌ എന്നിവ അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത്‌ നികക്കേ വെള്ളമൊഴിച്ച്‌ വേവിക്കുക. തേങ്ങ ചുരണ്ടിയതും 6 ഉളളിയും (വേണമെങ്കില്‍ ഒരു നുള്ള്‌ ജീരകപ്പൊടിയും ചേര്‍ക്കാം) മയത്തില്‍ അരച്ചെടുക്കുക. തക്കാളിയും മാങ്ങയും വെന്തുകഴിയുമ്പോള്‍ ഈ അരപ്പും പാകത്തിനു വെള്ളവും ചേര്‍ത്ത്‌ തിളപ്പിച്ച്‌ വാങ്ങുക. (കറിയുടെ ചാറ്‌ ഇടത്തരം അയവിലിരിക്കണം. ഒത്തിരി കുറുകാനോ നല്ലാതെ നീണ്ടോ പോകരുത്‌). ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുകിടുക. കടുക്‌ പൊട്ടിക്കഴിയുമ്പോള്‍ ഉള്ളി അരിഞ്ഞതും വറ്റല്‍മുളകും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. മൂത്തു കഴിയുമ്പോള്‍ കറിയിലേയ്‌ക്കൊഴിച്ച്‌ ഇളക്കുക.