Breaking News

Trending right now:
Description
 
May 15, 2013

ഇന്ത്യാക്കാരുടെ പതിനയ്യായിരത്തോളം പാസ്‌പോര്‍ട്ടുകള്‍ സൗദി എംബസി ഇന്ത്യന്‍ എംബസിക്കു കൈമാറി

image
റിയാദ്‌: സൗദി അധികൃതര്‍ 15,000 പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിക്കു കൈമാറിയതായി സൗദി എംബസി അറിയിച്ചു. ഹുറൂബ്‌ ആക്കപ്പെട്ടവരുടെയും നഷ്‌ടപ്പെട്ടവരുടേയും പാസ്‌പോര്‍ട്ടുകളും സ്‌പോണ്‍സര്‍മാര്‍ സൗദി അധികൃതര്‍ക്ക്‌ സറണ്ടര്‍ ചെയ്‌ത ചെയ്‌ത പാസ്‌പോര്‍ട്ടുകളും ഒക്കെയാണിത്‌.

പാസ്‌പോര്‍ട്ടുകളുടെ വിശദവിവരങ്ങള്‍ www.indianembassy.org.sa എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പാസ്‌പോര്‍ട്ടു നഷ്‌ടപ്പെട്ടിടുള്ള എല്ലാ ഇന്ത്യക്കാരും എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയുമായി തങ്ങളുടെ പാസ്‌പോര്‍ട്ടു നമ്പര്‍ ഒത്തുനോക്കണമെന്ന്‌ എംബസി അറിയിച്ചു.

നഷ്‌ടപ്പെട്ട പാസ്‌പോര്‍ട്ട്‌ ലഭിക്കുന്നതിനായി എംബസിയെ സമീപിക്കുമ്പോള്‍ പട്ടികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പാസ്‌പോര്‍ട്ട്‌ നമ്പര്‍, സീരിയല്‍ നമ്പര്‍, പാക്കറ്റ്‌ നമ്പര്‍ എന്നിവയും നഷ്‌ടപ്പെട്ട പാസ്‌പോര്‍ട്ടിന്റെ കോപ്പിയും വേണം. വൈകുന്നേരം 6 മുതല്‍ 9 വരെ പാസ്‌പോര്‍ട്ടിന്റെ യഥാര്‍ഥ ഉടമക്ക്‌ എംബസിയില്‍ നേരിട്ടെത്തി പാസ്‌പോര്‍ട്ട്‌ കൈപ്പറ്റാം. വെള്ളിയാഴ്‌ച ഒഴികെ മേയ്‌ 18 വരെ ഈ സേവനം ലഭ്യമാണെന്ന്‌ എംബസി അറിയിച്ചു.

പാസ്‌പോര്‍ട്ട്‌ കൈപ്പറ്റാന്‍ കഴിയാത്തവര്‍ എംബസിയുമായി 014884697, 014881982 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.