കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരെ തെരുവിലേക്ക് തള്ളിവിടുന്ന പദ്ധതിയാണ് സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന അതിവേഗ റയില്‍വേ കോറിഡോര്‍ (എച്ച് എസ് ആര് സി). സംസ്ഥാനത്ത് വൈദ്യുതി, കേരളം രണ്ടായി നെടുകെ പിളര്ക്കപ്പെടുമെന്നതിനാല് ഉയര്‍ന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഉപേക്ഷിച്ച Express Highway ഈ അതിവേഗ പാതയുടെ ഇരുവശങ്ങളിലുമായി നടപ്പിലാക്കുവാന്‍ പോകുന്നു.
ഒരു കിലോമീറ്ററിന് 206 കോടി 65 ലക്ഷം രൂപ ചെലവില്‍ 150 മീറ്ററോളം വീതിയിലും 550 കി.മീ നീളത്തിലും ആയി വരുന്ന ഈ പദ്ധതി നമ്മുടെ പ്രദേശത്തെയാകെ വിഴുങ്ങുമെന്ന കാര്യം ഉറപ്പാണ്. കുടിവെള്ള മേഖലകളില്‍ അതിരൂക്ഷമായ ക്ഷാമവും പ്രതിസിന്ധിയും ഉണ്ടാക്കുന്നതോടൊപ്പം ഒട്ടേറെ പാരിസ്ഥിതിക അപകടങ്ങള്‍ വരുത്തുന്ന, ആവാസവ്യവസ്ഥകള്‍ തകര്‍ക്കുന്ന, നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാകുമ്പോള്‍ കേരളം രണ്ടായി പിളര്ത്തപ്പെടും
ഒറ്റ യാത്രയില്‍ പാതാളം ആകാശം ഭൂമി എന്നിവ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള പുതിയ റെയില്‍വേ.അതൊരു യാത്രയായിരിക്കും....297 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെ, 126 കിലോമീറ്റര്‍ ആകാശത്തിലൂടെ, 87 കിലോമീറ്റര്‍ ഭൂമിയിലൂടെ ..... 250 KM/Hr വേഗതയില്‍..തിരുവനന്തപുരത്തുനിന്ന് രണ്ട് മണിക്കൂര്‍കൊണ്ട് കാസര്‍കോട് പോകാന്‍ ഈ പദ്ധതി വരുന്നതോടെ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്
.ഈ ഇടനാഴിയിലൂടെ ഉള്ള ഒരു സഞ്ചാരത്തിനു എത്രയാണ് പണം നല്‍കേണ്ടത് എന്ന് ആരും പറയുന്നില്ല....ഇതിനു വരുന്ന ഭീമമായ പദ്ധതി തുക എങ്ങിനെ കണ്ടെത്തുമെന്നും ആരും പറയുന്നില്ല....ഇത് ഓടാനാവശ്യമായ വൈദുതി എവിടെ നിന്നാണെന്നു പറയുന്നില്ല.....കടമെടുക്കുന്ന തുക എവിടെ നിന്ന് തിരിച്ചടക്കുമെന്നു പറയുന്നില്ല.....ഒഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നില്ല......പറഞ്ഞാല്‍ ഒരു പക്ഷെ ഈ ഇടനാഴി ആര്‍ക്കു വേണ്ടിയാണ് പരവതാനി വിരിക്കുന്നത് എന്ന് പൊതു ജനത്തിന് ബോധ്യപെട്ടു പോകും എന്നുള്ള ഭയം തന്നെ ആയിരിക്കും......
നിലവില്‍ ഉള്ള റെയില്‍ പാളം ഇരട്ടിപ്പികാന് കഴിയാതെ നില്ക്കുന്ന ഒരു നാട്ടില്‍, പുതിയ വേഗതയുടെ പാളങ്ങള്‍ തേടുന്നു നമ്മള്......അതും ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനും പ്രയോജനം ഇല്ലാത്ത ഒരു യാത്ര സുഖത്തിനു വേണ്ടി...എത്ര പേരെ ഇനി കുടി ഒഴിപ്പിക്കണം ? എത്ര കുന്നുകള്‍ ഇനി ഇടിച്ചു നിരത്തണം?എത്ര നീര്ച്ചാലുകള്ഇനി ഇല്ലായ്മ ചെയ്യണം? ഒരു രാഷ്ട്രീയ പാര്‍ട്ടിയും ജനങ്ങളെ സമരത്തിൽ പൂര്‍ണമായി പിന്തുണയ്ക്കാത്ത ഖട്ടത്തിൽ ജനങ്ങള്‍ക്കൊപ്പം നിന്നത് പോപ്പുലർ ഫ്രന്റ് എന്നാ സംഖറ്റനയാനു. കാലങ്ങളിൽ ആ സംഖടനയ്ക്കെതിരെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള നടപടികളെ ഒരു തരതിൽ അതിവേഗ പാതക്കെതിരെ സമരം നയിക്കുന്ന ജനങ്ങളെ അസംഖിടിതർ ആക്കാൻ സാധിക്കും.
രാജ്യ ദ്രോഹക്കുട്ടം ചുമതപ്പെട്ടാൽ അതിൽ നിന്നും എളുപ്പത്തിൽ തലയൂരുക എലുപ്പമായിരിക്കില്ല. ഇന്ന് സമരമുഖതുള്ളവരിൽ ഭൂരിഭാഗവും ഒരുതരത്തിലുള്ള ക്രിമിനൽ ബാക്ക്ഗ്രൌണ്ടും ഇല്ലാത്തവരാണ്. എന്നാൽ എല്ലാം നഷ്ടപ്പെടുമ്പോൾ, വാതിലുകൾ എല്ലാം അവരുടെ മുന്നില്‍ വലിച്ചടക്കപ്പെടുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കുന്നവരിൽ ഒരുഭാഗം തീവ്രമായി ചിന്തിച്ചാൽ, അവരുടെ ജീവിതതകര്ച്ചയുടെയും അതുകൊണ്ടുണ്ടായെക്കാവുന്ന നഷ്ടങ്ങളുടെയും പൂർണ ഉത്തരവാദി ഭരണവര്‍ഗം തന്നെ ആയിരിക്കും. വികസനത്തിന് ആരും എതിരല്ല.
നല്ല വലിയ റോഡു വേണം. വികസനം വേണം. അതിനു ആവശ്യം ഉള്ള സ്ഥലം വിട്ടു കൊടുക്കാനും തയ്യാര്‍ ആണ്.. പക്ഷെ റോഡ് വികസനത്തിന് ആവശ്യം ഉള്ളതിനേക്കാൾ വളരെ കൂടുതൽ സ്ഥലം റോഡിൻറെ രണ്ടുവശങ്ങളിലും നിന്ന് ഏറ്റെടുത്തു കൊണ്ട് ആളുകളെ സ്വന്തം വീടും നാടും കുടിയൊഴിപ്പിച്ചു സ്വകാര്യ കമ്പനിക്ക് കൊള്ള ലാഭം ഉണ്ടാക്കി കൊടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കുമ്പോൾ നാം അറിയണം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒക്കെ സ്വന്തം 'സ്വകാര്യ' കമ്പനിയാണ് സ്വന്തം ജനതയോട് ഇത് ചെയ്യുന്നത് എന്ന്.. .. വാര്‍ഷിക വരുമാനം 75,000 രൂപയില്‍ കുറവാണെങ്കിൽ നഷ്ടപരിഹാരം കിട്ടും !!! അല്ലാത്തവർ ലക്ഷങ്ങളുടെ ഭൂമി കൊടുത്തു പകരം കിട്ടുന്ന പിച്ച കാശ് വാങ്ങി എവിടെയെങ്കിലും പോയി ജീവിക്കുകയോ മരിക്കുകയോ ചെയ്യാം ഇത് വികസനമല്ല. സ്വന്തം നിലവറ വികസിപ്പിക്കാന്‍ വേണ്ടി മാത്രം കൊണ്ട് വരുന്ന പദ്ധതികള്‍ മാത്രമാണെന്ന് തിരിച്ചറിയുന്ന ബോധമുള്ളവരുടെ ഭാഗത്താവുക.....എന്തായാലും കിനാലൂരും മൂലമ്പള്ളി യും പോലെ ഇത് എളുപ്പത്തില്‍ അധികാരികൾക്ക് നടപ്പാക്കാന്‍ ആകില്ല.