Breaking News

Trending right now:
Description
 
May 15, 2013

സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതത്വം നഷ്ടപ്പെട്ടു: ബൃന്ദാ കാരാട്ട്‌

image ഭാരതത്തിലെ സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതത്വം നഷ്‌ടപ്പെട്ടുവെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം ചെറുതോണിയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അവര്‍. നീതിക്കുവേണ്ടി പോരാടി മരണം വരിച്ച പലരുടേയും മാതാക്കളും സഹോദരിമാരും ഭാര്യമാരുമാണ്‌ നമ്മുടെ സ്‌ത്രീകള്‍. ഈ ആധുനിക യുഗത്തിലും ഇവര്‍ക്ക്‌ സമാധാനം ലഭിക്കുന്നില്ല. 17 വര്‍ഷമായി സൂര്യനെല്ലി പെണ്‍കുട്ടി നീതിക്കായി പോരാടുമ്പോഴും പ്രതിസ്ഥാനത്തുള്ള ചില പ്രധാന നേതാക്കള്‍ ഇപ്പോഴും ഉന്നത സ്ഥാനത്തുതന്നെ ഇരിക്കുകയാണ്‌. ഭരണത്തില്‍ കസേരകളിയും അഴിമതിയുമാണ്‌ നടക്കുന്നത്‌. രാജ്യത്ത്‌ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ നിസംഗതയോടെയാണ്‌ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ കാണുന്നത്‌. പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്ക്‌ പെരുമാറ്റചട്ടം വേണമെന്നും അവര്‍ പറഞ്ഞു.