Breaking News

Trending right now:
Description
 
May 15, 2013

ജെറ്റ്‌ എയര്‍വേസ്‌ നാളെമുതല്‍ കൊച്ചി-അബുദാബിവഴി കുവൈറ്റിലേക്ക്‌

image രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ ജെറ്റ്‌ എയര്‍വേസ്‌ നാളെ മുതല്‍ കൊച്ചിയില്‍ നിന്ന്‌ അബുദാബി വഴി കുവൈറ്റിലേക്കു പ്രതിദിന സര്‍വീസ്‌ നടത്തും. ജെറ്റ്‌ എയര്‍വേസ്‌ നിലവില്‍ മുംബൈയില്‍ നിന്നു കുവൈറ്റിലേക്കു രണ്ടു പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. അത്യാധുനിക ബോയിംഗ്‌ 737-800 നെക്‌സ്റ്റ്‌ ജനറേഷന്‍ വിമാനമാണ്‌ ഈ റൂട്ടില്‍ സര്‍വീസ്‌ നടത്താന്‍ ഉപയോഗിക്കുക. പുതിയ പ്രതിദിന സര്‍വീസ്‌ തങ്ങളുടെ ഗള്‍ഫിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ സുധീര്‍ രാഘവന്‍ പറഞ്ഞു. നിലവില്‍ അബുദാബി, ബഹ്‌റൈന്‍, ദുബായ്‌, ദോഹ, കുവൈറ്റ്‌, മസ്‌ക്കറ്റ്‌, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ക്കു പുറമെ ജിദ്ദ, റിയാദ്‌, ദമാം എന്നിവയെ വിവിധ ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്‌. 

ജെറ്റ്‌ എയര്‍വേസ്‌ ഫ്‌ളൈറ്റ്‌ 9ഡബ്ല്യു 576 കൊച്ചിയില്‍ നിന്നു വൈകുന്നേരം 5.55ന്‌ പുറപ്പെട്ട്‌ പ്രാദേശിക സമയം 8.30ന്‌ അബുദാബിയിലെത്തി 9.20ന്‌ പുറപ്പെട്ട്‌ 10.05ന്‌ കുവൈറ്റിലെത്തും. തിരിച്ചുള്ള യാത്രയില്‍ 9 ഡബ്ല്യു 575 ഫ്‌ളൈറ്റ്‌ കുവൈറ്റില്‍ നിന്നു പ്രാദേശിക സമയം രാത്രി 11.05നു പുറപ്പെട്ട്‌ 1.50ന്‌ അബുദാബിയിലെത്തി 2.40ന്‌ പുറപ്പെട്ട്‌ രാവിലെ 8.10ന്‌ കൊച്ചിയിലെത്തും. ഇതിന്‌ ജെറ്റ്‌ എയര്‍വേസ്‌ സര്‍വീസ്‌ നടത്തുന്ന മെട്രോ, മെട്രോ ഇതര കേന്ദ്രങ്ങളിലേക്ക്‌ കണക്‌ഷന്‍ ഫ്‌ളൈറ്റുകളും ലഭ്യമാണ്‌.