Breaking News

Trending right now:
Description
 
May 14, 2013

അക്ഷയതൃതീയ: സച്ചിന്റെ ചിത്രം പതിച്ച സ്വര്‍ണനാണയവും

image അക്ഷയതൃതീയനാളില്‍ ഇന്നലെ സ്വര്‍ണ്ണക്കടകളില്‍ വന്‍ തിരക്ക്‌ അനുഭവപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്‌ത തങ്കലോക്കറ്റുകള്‍ വാങ്ങാനും ഭക്തര്‍ എത്തി. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ചിത്രവും ഒപ്പും പതിച്ച സ്വര്‍ണ നാണയങ്ങളും. വാല്യൂമാര്‍ട്ട്‌ ഗോള്‍ഡ്‌ ആന്‍ഡ്‌ ജ്യൂവല്‍സാണ്‌ സച്ചിന്‍ സ്‌പെഷല്‍ സ്വര്‍ണ നാണയങ്ങളുമായി ആഘോഷം കൊഴിപ്പിക്കാന്‍ എത്തിയിരുന്നു. 10 ഗ്രാം തൂക്കമുള്ള ഒരു ലക്ഷം സ്വര്‍ണ നാണയങ്ങളാണ്‌ സച്ചിന്റെ തന്നെ സാന്നിധ്യത്തില്‍ കമ്പനി പുറത്തിറക്കിയത്‌. 34,000 രൂപയാണ്‌ 24 കാരറ്റ്‌ സ്വര്‍ണ നാണയത്തിന്റെ വില. വാല്യൂമാര്‍ട്ട്‌ഗോള്‍ഡ്‌.കോമിന്റെ ഷോറൂമുകളില്‍ സച്ചിന്‍ സ്‌പെഷല്‍ നാണയം ലഭിക്കും. ഫെബ്രുവരിയിലാണ്‌ സച്ചിനെ കമ്പനിയുടെ ബ്രാന്‍ഡ്‌ അംബാസഡറായി കമ്പനി തെരഞ്ഞെടുത്തത്‌. കളിക്കളത്തില്‍ നിരവധി സുവര്‍ണ സ്‌മരണകള്‍ ഉള്ള തനിക്ക്‌ ഇതു വേറിട്ട അനുഭവമാണെന്ന്‌ നാണയം പുറത്തിറക്കിക്കൊണ്ട്‌ സച്ചിന്‍ പറഞ്ഞു.

അക്ഷയ തൃതീയനാളില്‍ ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്‌ത പൂജിച്ച തങ്കലോക്കറ്റുകള്‍ വാങ്ങാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ്‌ ഇന്നലെ അനുഭവപ്പെട്ടത്‌. 7222700 രൂപയുടെ തങ്കലോക്കറ്റുകളാണ്‌ ഇന്നലെ രാത്രി എട്ടരവരെ ഭക്തര്‍ വാങ്ങിയത്‌. നൂറ്റമ്പത്‌ കിലോയിലേറെ സ്വര്‍ണത്തിന്റെ വില്‍പ്പനയാണ്‌ കോട്ടയം ജില്ലയില്‍ ഇന്നലെ നടന്നത്‌. കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ടു ശതമാനം കൂടുതലായി കച്ചവടം നടന്നതായാണ്‌ വിലയിരുത്തല്‍.