Breaking News

Trending right now:
Description
 
May 14, 2013

ജിമെയില്‍ പണിമുടക്കി; ലക്ഷക്കണക്കിന്‌ ആളുകള്‍ വലഞ്ഞു

image ഇന്ത്യ, മിഡില്‍ ഈസ്റ്റ്‌, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവടങ്ങളില്‍ തിങ്കളാഴ്‌ച ഉച്ചക്ക്‌ ശേഷം ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍ പണിമുടക്കിയത്‌ ലക്ഷകണക്കിനു ആളുകളെ ബുദ്ധിമുട്ടിലാക്കി. ഉച്ചക്ക്‌ 1.30 ഓടെയാണ്‌ ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്‌. ജിമെയിലിന്റെ വേഗത വളരെയധികം കുറഞ്ഞതോടൊപ്പം തന്നെ പലര്‍ക്കും മെയില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചില്ല. 502 ഇറര്‍ എന്ന മെസേജാണ്‌ ഭൂരിഭാഗം പേര്‍ക്കു ലഭിച്ചത്‌. ഉച്ചക്ക്‌ മുമ്പ്‌ തന്നെ ജിമെയില്‍ സേവനങ്ങളുടെ വേഗത കുറഞ്ഞിരുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. ഉച്ചക്ക്‌ 1.50ഓടെ ഇന്ത്യയിലെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. തകരാര്‍ ഉണ്ടായ മേഖലയിലെ 0.75 ശതമാനം ഉപഭോക്താക്കളുടെ ജിമെയില്‍ അക്കൗണ്ടുകളെയാണ്‌ ബാധിച്ചത്‌. പേജ്‌ റിഫ്രെഷ്‌ ചെയ്‌തതോടെ ജിമെയില്‍ അക്കൗണ്ട്‌ ഉപയോഗിക്കാന്‍ കഴിഞ്ഞതായി ഗൂഗിള്‍ അവകാശപ്പെട്ടു. 2.25ഓടെ തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ ആയതായും ഗൂഗിള്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക്‌ നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പ്‌ ചോദിക്കുന്നതായി ഡാഷ്‌ബോര്‍ഡില്‍ അറിയിച്ചു. ഗൂഗിളിന്റെ സെര്‍വറില്‍ ഉണ്ടാകുന്ന സാങ്കേതിക തകാരാറാണ്‌ ഇമെയില്‍ സേവനത്തെ ബാധിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.