Breaking News

Trending right now:
Description
 
May 13, 2013

പ്രകാശ്‌ ജോസഫിന്‌ കേന്ദ്ര സര്‍ക്കാര്‍ പ്രശംസാ പത്രം

image ആലപ്പുഴ: ഡയറക്ടറേറ്റ്‌ ഓഫ്‌ എന്‍ഫോഴ്‌സ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന മുംബൈ മലയാളിക്ക്‌ ജോലിയിലെ മികവിന്‌ കേന്ദ്രസര്‍ക്കാര്‍ ആദരം.

മുംബൈ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രകാശ്‌ ജോസഫിന്‌ കേന്ദ്ര ധനമന്ത്രി പി.ചിദംബരം മികച്ച സേവനത്തിനുള്ള പ്രശംസാ പത്രം ന്യൂഡല്‍ഹിയില്‍ സമ്മാനിച്ചു. ഈ വര്‍ഷം 
മുംബൈ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രകാശ്‌ ജോസഫിന്‌ കേന്ദ്ര ധനമന്ത്രി പി.ചിദംബരം മികച്ച സേവനത്തിനുള്ള പ്രശംസാ പത്രം ന്യൂഡല്‍ഹിയില്‍ സമ്മാനിക്കുന്നു.  
പ്രശംസാ പത്രം സമ്മാനിക്കപ്പെട്ട ഒന്‍പതു ഓഫീസര്‍മാരില്‍ ഒരാളാണ്‌ പ്രകാശ്‌ ജോസഫ്‌. ആലപ്പുഴ ബീച്ച്‌ വാര്‍ഡ്‌ പരേതനായ അഡ്വ. ജോസഫ്‌ മണ്ണൂപറമ്പിലിന്റെ മകന്‍.

എന്‍ഫോഴ്‌സമെന്റ്‌ ഡയറക്ടറേറ്റില്‍ 37 വര്‍ഷത്തിലേറെയായി സേവനം ചെയ്‌തുവരുകയാണ്‌ പ്രകാശ്‌ ജോസഫ്‌. ഇന്‍വെസ്റ്റിഗേഷന്‍, അഡ്‌ജുഡിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. നിലവില്‍ ഫെമ / പിഎംഎല്‍എ അന്വേഷണങ്ങള്‍, കൊഫെപോസ, പെനാല്‍റ്റി, അപ്പീല്‍, കോ-ഓര്‍ഡിനേഷന്‍ തുടങ്ങിയ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു. ഫോറിന്‍ എക്‌സേഞ്ച്‌ മാനേജ്‌മെന്റ്‌ ആക്ട്‌, പ്രിവന്‍ഷന്‍ ഓഫ്‌ മണി ലോണ്ടറിംഗ്‌ ആക്ട്‌ എന്നിവ പ്രകാരമാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്‌. അഞ്ചു റീജണല്‍ ഓഫീസ്‌.

പാര്‍ലിമെന്ററി കമ്മിറ്റികള്‍ മേല്‍നോട്ടം വഹിച്ച ഐപിഎല്‍, എംഎസ്‌ടിസി തുടങ്ങി നിരവധി പ്രധാന കേസുകളുടെ ഇന്‍വെസ്റ്റിഗേഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്‌. ഐപിഎല്‍ കേസില്‍ ഫെമയുടെ കീഴില്‍ 24 ഷോകോസ്‌ നോട്ടീസുകളാണ്‌ പ്രകാശ്‌ പുറപ്പെടുവിച്ചത്‌. ഇതില്‍ 2,000 കോടി രൂപയാണ്‌ ഉള്‍പ്പെട്ടിരുന്നത്‌. എംഎസ്‌ടിസി കേസില്‍ 180 കോടി രൂപ ഉള്‍പ്പെട്ട നാലു ഷോകോസ്‌ നോട്ടീസുകള്‍ പുറപ്പെടുവിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ജോലികള്‍ ഏകോപിപ്പിച്ചതിന്റെ ഫലമായി 2012-13-ല്‍ 260 ഫെമ കേസുകളാണ്‌ തീര്‍പ്പാക്കിയത്‌.