Breaking News

Trending right now:
Description
 
May 13, 2013

കേരളത്തിലും സീപ്ലെയിന്‍

image വിനോദ സഞ്ചാര മേഖലയ്‌ക്കും ഗതാഗതത്തിനും ഒരു പോലെ കുതിപ്പേകാന്‍ സീപ്ലെയിന്‍ സര്‍വ്വീസ്‌ കേരളത്തിലും എത്തുന്നു. ഈ പുതിയ സംരഭത്തിന്‌ പിന്നില്‍ സ്വകാര്യ ഓപ്പറേറ്ററായ മാരിടൈം എനര്‍ജി ഹെലി എയര്‍ സര്‍വീസ്‌ (മെഹര്‍) ആണ്‌. മുബൈയില്‍ ജൂണ്‍ പകുതിയോടെ സീപ്ലെയിന്റെ ആദ്യത്തെ സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ മെഹറിന്റെ ഡയറക്‌ടര്‍ പറഞ്ഞു. റോഡീലൂടെ രണ്ട്‌ മണിക്കൂര്‍ വേണ്ട സ്ഥലത്ത്‌ സീപ്ലെയിനില്‍ എത്താന്‍ എഴുമിനിറ്റ്‌ മതി. ചെലവും തുല്യം. മുബൈയ്‌ക്കും കേരളത്തിനും പുറമേ ഗോവയിലും ആന്ധ്രയിലും സര്‍വീസ്‌ ആരംഭിക്കാനാണ്‌ പദ്ധതിയെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.