Breaking News

Trending right now:
Description
 
Oct 05, 2012

സ്‌റ്റീവനേജ്‌ കേരള കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ജപമാല ആചരണം

image സ്‌റ്റീവനേജ്‌ കേരള കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെന്റ്‌ ജോസഫ്‌സ്‌ ചാപ്പലില്‍ ഒക്ടോബര്‍ ജപമാല മാസം ആചരിക്കുന്നു. ഒക്ടോബര്‍ 10 വ്യാഴാഴ്‌ച മുതല്‍ തുടങ്ങുന്ന അഖണ്ഡജപമാല 27 ശനിയാഴ്‌ച സമാപിക്കും.

വൈകുന്നേരം 8.15 നാണ്‌ ജപമാല ആരംഭിക്കുന്നത്‌. 20 ശനിയാഴ്‌ച ദിവസം വൈകുന്നേരം 5.30 ന്‌ ഇംഗ്ലീഷ്‌ കുര്‍ബാന, തുടര്‍ന്ന്‌ 7 ന്‌ ജപമാല. 21 ഞായറാഴ്‌ച ദിവസം വൈകുന്നേരം 6 ന്‌ ഇംഗ്ലീഷ്‌ കുര്‍ബാന, തുടര്‍ന്ന്‌ 7.15 ന്‌ ജപമാല.

സമാപനത്തിന്റെ തലേന്ന്‌ 26 വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 ന്‌ അഖണ്ഡജപമാല തുടങ്ങി ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 ന്‌ സമാപിക്കും. തുടര്‍ന്ന്‌ 2 മണിയ്‌ക്ക്‌ റൂഹാലയ മേജര്‍ സെമിനാരിയുടെ സ്‌പിരിച്വല്‍ ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ റവ. ഡോ. ജോയി ഗെര്‍വാസിസ്‌റ്റ്‌ പഞ്ഞിക്കാരന്‍ നയിക്കുന്ന മരിയന്‍ ധ്യാനം. തുടര്‍ന്ന്‌ ജപമാല സമര്‍പ്പണം, നൊവേന, വാഴ്‌വ്‌. ആശീര്‍വാദത്തോടെ അഖണ്ഡജപമാല ആചരണം സമാപിക്കും. പാല്‍ക്കഞ്ഞി നേര്‍ച്ച വിതരണം നടത്തുന്നതായിരിക്കും.

Venue:

St Joseph's R C Church Bedwell Crescent Stevenage SG 1 NJ