Breaking News

Trending right now:
Description
 
May 13, 2013

35 നഴ്‌സുമാര്‍ക്ക്‌ നൈറ്റിങ്‌ഗേല്‍ പുര്‌സകാരം സമ്മാനിച്ചു

image നഴ്‌സിങ്‌ രംഗത്തെ മികവിനുള്ള ഫ്‌ളോറന്‍സ്‌ നൈറ്റിങ്‌ഗേല്‍ പുര്‌സകാരം 35 നഴ്‌സുമാര്‍ക്ക്‌. മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്ക്‌ രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി പുരസ്‌കാരം സമ്മാനിച്ചു. കൊച്ചുത്രേസ്യാമ്മ തോമസ്‌ (നഴ്‌സിങ്‌ ഡയറക്ടര്‍, ക്രെഡന്‍സ്‌ ആശുപത്രി, തിരുവനന്തപുരം), വൈ.ഫ്‌ളോറ തങ്കം (വാര്‍ഡ്‌ സൂപ്പര്‍വൈസര്‍, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്‌ ആന്‍ഡ്‌ ന്യൂറോ സയന്‍സസ്‌, ബാംഗ്ലൂര്‍), എന്‍.ലീല സാമുവല്‍ (പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഓഫ്‌ നഴ്‌സിങ്‌, ഒസ്‌മാനിയ ജനറല്‍ ആശുപത്രി, ഹൈദരാബാദ്‌), അനിത ഏബ്രഹാം (നഴ്‌സ്‌, ഗവ.ആശുപത്രി, ദമന്‍ ദിയു), പി.കെ.ഇന്ദിര (ഹെഡ്‌ നഴ്‌സ്‌, താലൂക്ക്‌ ആശുപത്രി, തൃക്കരിപ്പൂര്‍, കാസര്‍കോട്‌), ശോഭ സാമുവല്‍ യോഹന്ന (വാര്‍ഡ്‌ സിസ്‌റ്റര്‍, എസ്‌ഡിഎച്ച്‌, വാര്‍ധ, മഹാരാഷ്ട്ര), അന്നമ്മ സാമുവല്‍ (ലേഡി ഹെല്‍ത്‌ വിസിറ്റര്‍, നഗൗര്‍, രാജസ്ഥാന്‍), ഷക്കീല ബഷീര്‍ ഷെയ്‌ഖ്‌ (എഎന്‍എം സബ്‌ സെന്റര്‍, അഹമ്മദ്‌ നഗര്‍, മഹാരാഷ്ട്ര), കെ.കണ്ണമ്മാള്‍ (സ്‌റ്റാഫ്‌ നഴ്‌സ്‌ ജനറല്‍ ആശുപത്രി, പുതുച്ചേരി), ലീലാ മാസിഹ്‌ (ഡപ്യൂട്ടി നഴ്‌സിങ്‌ സൂപ്രണ്ട്‌, സഞ്‌ജയ്‌ ഗാന്ധി പോസ്‌റ്റ്‌ ഗ്രേജ്വേറ്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, ലക്‌നൗ) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.