Breaking News

Trending right now:
Description
 
May 12, 2013

അക്ഷയ തൃതീയയ്‌ക്ക്‌ ഇന്ത്യ പോസ്റ്റ്‌ ഓഫീസുകളില്‍ സ്വര്‍ണത്തിന്‌ 7% കിഴിവ്‌

വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ അക്ഷയ തൃതീയ ഓഫര്‍
image അക്ഷയ തൃതീയ പ്രമാണിച്ച്‌ ഇന്ത്യ പോസ്റ്റ്‌ ഓഫീസുകളില്‍ നിന്ന്‌ ഗോള്‍ഡ്‌ കോയിന്‍ വാങ്ങുമ്പോള്‍ അതത്‌ ദിവസത്തെ വിപണി വിലയില്‍ നിന്ന്‌ 7 ശതമാനം കിഴിവ്‌. ഇന്ത്യ പോസ്റ്റും റിലയന്‍സ്‌ മണിയുമായി ചേര്‍ന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലാണ്‌ ഈ ഓഫര്‍ ലഭ്യമാക്കുന്നത്‌.

സ്വിസ്‌ നിര്‍മിതമായ, 99.9 ശതമാനം പരിശുദ്ധമായ 1 ഗ്രാം, 5 ഗ്രാം, 8 ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം സ്വര്‍ണനാണയങ്ങള്‍ ഇന്ത്യ പോസ്റ്റിന്റെ രാജ്യത്തെമ്പാടുമുള്ള 970 ഔട്ട്‌ലെറ്റുകളില്‍ നിന്ന്‌ വാങ്ങുമ്പോഴാണ്‌ ഈ വിലക്കിഴിവ്‌ ലഭ്യമാകുന്നത്‌. 2013 ജൂണ്‍ 30 വരെ ഈ ഓഫര്‍ നിലവിലുണ്ട്‌.

"സ്വര്‍ണത്തിന്റെ ഇപ്പോഴുള്ള വിലക്കുറവിന്‌ പുറമെ 7 ശതമാനം കിഴിവ്‌ കൂടിയാകുമ്പോള്‍ അക്ഷയ തൃതീയ 24 കാരറ്റ്‌ സ്വര്‍ണം വാങ്ങാനുള്ള ഏറ്റവും മികച്ച അവസരമാകുന്നു;" വേ ള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ (ഇന്ത്യ) സോമസുന്ദരം പി.ആര്‍. പറഞ്ഞു.

"അക്ഷയ തൃതീയയ്‌ക്ക്‌ ഇന്ത്യ പോസ്റ്റ്‌ മുദ്രയുള്ള ഗോള്‍ഡ്‌ കോയിനുകളാണ്‌ 7% വിലക്കുറവില്‍ രാജ്യത്തുടനീളമുള്ള ഇന്ത്യ പോസ്റ്റ്‌ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകുന്നത്‌. അക്ഷയ തൃതീയയോടനുബന്ധിച്ച്‌ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറെ അനുയോജ്യമായ അവസരമാണ്‌ ഞങ്ങള്‍ ഒരുക്കുന്നത്‌," ഇന്ത്യ പോസ്റ്റ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ (ബിസിനസ്‌ ഡെവലപ്‌മെന്റ്‌) കല്‍പന തിവാരി പറഞ്ഞു.