Breaking News

Trending right now:
Description
 
May 11, 2013

ആണുങ്ങള്‍ക്ക്‌ പറ്റിയ പണിയല്ലേ നഴ്‌സിങ്ങ്‌?

സിജു തോമസ്‌ ലോക നഴ്‌സിങ്ങ്‌ ഡേ മുന്‍നിറുത്തി നടത്തുന്ന അന്വേഷണം
image ആണുങ്ങള്‍ നൃത്തവും നഴ്‌സിങ്ങ്‌ പണിയും അത്ര നന്നാവില്ല, അതൊക്കെ പെണ്ണുങ്ങളുടെ പണിയാണ്‌ 87കാരിയായ അമ്മാമ്മ സിജുവിനോട്‌ ഉപദേശ രൂപേണ പറഞ്ഞപ്പോഴാണ്‌ സിജു നാടൊട്ടുക്കും ചില അന്വേഷണം നടത്തിയത്‌.
അന്വേഷണം തുടങ്ങിയത്‌ ചൈനയില്‍ നിന്നാണ്‌ ലീ സിന്‍സു എന്ന 31കാരനായ നഴ്‌സാണ്‌ തന്റെ കദന കഥ പറഞ്ഞത്‌. പെക്കിങ്ങ്‌ യൂണിയന്‍ മെഡിക്കല്‍ കോളേജിലെ ഐസിയുവിലായിരുന്നു ലീ സിന്‍സു ജോലി ചെയ്‌തിരുന്നത്‌. കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാരിയുമായി പ്രേമത്തിലുമായി. എട്ടു വര്‍ഷത്തെ പ്രണയം സഫലമാകാതെ കക്ഷിക്ക്‌ പിന്‍മാറേണ്ടി വന്നത്‌ ജോലി നഴ്‌സിന്റെതായി പോയതുകൊണ്ടാണ്‌. ചൈനയില്‍ ആണുങ്ങള്‍ നഴ്‌സിങ്ങ്‌ പണി ചെയ്യുന്നത്‌ തീര്‍ത്തും മോശമായ കാര്യമാണ്‌. ടെക്കിനിക്കല്‍ സ്‌കില്‍ ആവിശ്യമില്ലാത്തതും കുറഞ്ഞ വേതനം കിട്ടുന്നതുമായ നഴ്‌സിങ്ങ്‌ മേഖല പുരുഷന്മാര്‍ ജോലി ചെയ്യുന്നത്‌ ചൈനക്കാര്‍ക്ക്‌ സഹിക്കില്ലത്രേ. ഈ 'ഡിസ്‌ക്രിമിനേഷന്‍' എതിരെ ബയ്‌ജിങ്ങ്‌ നഴ്‌സിങ്ങ്‌ അസോസിയേഷന്‍ ആഞ്ഞടിച്ചിട്ടുണ്ട്‌. പക്ഷേ ആള്‍ക്കാരുടെ മനസ്‌ മാറ്റുവാന്‍ അത്ര പെട്ടെന്ന്‌ സാധിക്കുമോ?
ചൈനയിലെ ആദ്യമെയില്‍ നഴ്‌സാണ്‌ കക്ഷി. 1998യില്‍ കക്ഷി നഴ്‌സിങ്ങ്‌ പഠിക്കാന്‍ ചെന്നപ്പോള്‍ ക്ലാസില്‍ രണ്ട്‌ പുരുഷന്മാര്‍ മാത്രം. 400 മാലാഖമാര്‍ക്ക്‌ നടുവില്‍ അങ്ങനെ ... പക്ഷേ പെണ്‍ നഴ്‌സുമാര്‍ പുരുഷ നഴ്‌സിനെ കൂടെ കൂട്ടാന്‍ തയാറായില്ല. ഇന്‍ഞ്ചക്ഷന്‍ പഠനത്തിന്‌ ഞരമ്പു കിട്ടാതെ വലഞ്ഞ പെണ്‍ നഴ്‌സുമാര്‍ പിന്നീട്‌ ഇവരെ ശരിക്കും ഉപയോഗിക്കുകയും ചെയ്‌തു. പരീക്ഷയ്‌ക്ക്‌ ആണുങ്ങളുടെ കയ്യിലെ ഞരമ്പു കിട്ടാനാണ്‌ എളുപ്പമെന്ന്‌ മനസിലാക്കിയതോടെ ഇവര്‍ നല്ലൊരു ടെസ്‌റ്ററായി മാറുകയും ചെയ്‌തു പെണ്ണുങ്ങളുടെ മൃദു സമീപനവും രോഗികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും പെണ്‍ നഴ്‌സുമാരെ ആണെങ്കിലും ഐസിയുവില്‍ കൂടുതല്‍ പുരുഷ നഴ്‌സുമാര്‍ ഉണ്ടാവുന്നത്‌ നല്ലതാണെന്നാണ്‌ ലീയുടെ അഭിപ്രായം. അത്ര ടെന്‍ഷന്‍ പിടിച്ച ജോലിയാണ്‌ ഈ ഐസിയുവിലും എമര്‍ജന്‍സിയിലും ഒക്കെ
ഇനി ചൈനയില്‍ നിന്ന്‌ നേരെ യുക്കെയിലേയ്‌ക്ക്‌ വരാം,യൂറോപ്പ്‌ റിസേര്‍ച്ച്‌ പ്രോഗ്രാം സംഘടിപ്പിച്ച ഒരു സര്‍വേയില്‍ കണ്ടെത്തിയത 42 % നഴ്‌സുമാരും വൈകാരിക സമര്‍ദ്ധത്തിലാണാന്നാണ്‌. ഈ സമര്‍ദ്ധം താങ്ങാനാവാതെ ജോലി ഉപേക്ഷിച്ച്‌ പോകുന്നവരില്‍ കൂടുതലും പുരുഷന്മാരുമാണത്രേ. പകുതിയില്‍ അധികം പുരുഷന്മാരും എന്തെങ്കിലും വഴിയൊത്തു വന്നാല്‍ നഴ്‌സിങ്ങ്‌ പണി പുല്ലു പോലെ വലിച്ചെറിഞ്ഞിട്ട്‌ പോകുമത്രേ.
ഇനി ഇത്തിരി പുരുഷ നഴ്‌സ്‌ ചരിത്രം. 1800കള്‍ മുതല്‍ പുരുഷന്മാര്‍ നഴ്‌സിങ്ങ്‌ ഫീല്‍ഡിലുണ്ട്‌. യുദ്ധ മുന്നണിയിലെ പരുക്കേറ്റവരെ ശുശ്രൂഷിച്ചിരുന്നത്‌ പുരുഷ നഴ്‌സുമാര്‍ ആയിരുന്നത്രേ. അതായത്‌ ഫ്‌ളോറന്‍സൊക്കെ വരുന്നതിന്‌ മുമ്പ്‌ നമ്മുടെ കുത്തകയായിരുന്നു ഈ ഫീല്‍ഡ്‌.
ഇനി കൊച്ചു കേരളത്തിലേയ്‌ക്ക്‌ വരാം. കണ്ണന്‍ എന്ന വിശ്വകര്‍മ്മ യുവാവ്‌ നഴ്‌സിങ്ങ്‌ പഠനത്തിനായി ബാഗ്ലൂരിലേയ്‌ക്ക്‌ വണ്ടി കയറുമ്പോള്‍ പുരുഷ നഴ്‌സുമാര്‍ നഴ്‌സിങ്ങ്‌ കോളെജില്‍ ക്യൂ ആയിരുന്നു. കാരണം മെയ്‌ല്‍ നഴ്‌സുമാര്‍ക്ക്‌ ഇത്തിരി മാന്യത കൈ വന്നിരുന്നു2000ത്തില്‍. വിദേശത്ത്‌ വമ്പന്‍ അവസരമൊക്കെയായി, ഇത്തിരി ജാഡയായി.
കഷ്ടക്കാലമല്ലാതെ എന്തു പറയാന്‍ 2011 ആയതോടെ പുരുഷ നഴ്‌സുമാരുടെ ഗ്ലാമര്‍ കുറഞ്ഞു.വിദേശത്ത്‌ കാര്യങ്ങള്‍ തഥൈവ, ഇപ്പോള്‍ കണ്ണനെ നാട്ടില്‍ കണ്ടാല്‍ പലരും സഹതാപത്തോയെ നോക്കും , ഒന്നാന്തരം പണി അറിയാവുന്ന നീ ഈ പെണ്ണുങ്ങളുടെ പണിക്ക്‌ പോകണ്ട കാര്യമുണ്ടോയെന്നാണ്‌ നോട്ടത്തിന്റെ വ്യംഗ്യാര്‍ത്ഥം. നാലുലക്ഷം രൂപ കൊടുത്ത പഠിച്ച നഴ്‌സിങ്ങ്‌ പണി കളയാന്‍ കണ്ണന്‍ കൂട്ടാക്കാത്തതു കൊണ്ട്‌ ഗള്‍ഫില്‍ കൊല്ലപണി ചെയ്യുന്നഅച്ഛന്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന ബി എസ്‌ സി നഴ്‌സിങ്ങുകാരനായ മകനു ചിലവിനുള്ള പണം കൃത്യമായി അയച്ചു കൊടുക്കും. ജീവിക്കണ്ടേ, പുരുഷ നഴ്‌സിനും.
ഇന്ത്യയില്‍ പുരുഷ നഴ്‌സുമാര്‍ വ്യാപകമായി വന്നതോടെ ചൂക്ഷണ അനുഭവിച്ചിരുന്ന വനിത നഴ്‌സുമാര്‍ക്ക്‌ ഒരു ധൈര്യമായി. അവര്‍ അടിമകളല്ല തങ്ങള്‍ എന്ന തിരിച്ചരിവില്‍ പ്രതികരിക്കാന്‍ തുടങ്ങി. നഴ്‌സിങ്ങ്‌ സംഘടനകള്‍ ഉണ്ടാക്കി സമരം ചെയ്‌ത്‌ മിനിമം വേതനമെങ്കിലും നല്‌കണമെന്ന്‌ ഹോസ്‌പിറ്റലുകളെക്കൊണ്ട്‌ സമ്മതിപ്പിച്ചു. ഇത്രയൊക്കെ നന്മ ചെയ്യാന്‍ കാരണക്കാരായ പുരുഷ നഴ്‌സുമാരെക്കണ്ടാല്‍ ഹോസ്‌പിറ്റലുകാര്‍ക്ക്‌ പേടിയാണ്‌. അവര്‍ പുരുഷന്മാരെ ശത്രുക്കളായി പ്രഖ്യാപിച്ച്‌ പുരുഷ നഴ്‌സുമാര്‍ക്ക്‌ നോ വേക്കന്‍സി ബോര്‍ഡ്‌ ഹോസ്‌പിറ്റലിന്റെ മുമ്പില്‍ തൂക്കിച്ചു.
ഇനി എന്റെ കാര്യം ഞാന്‍ പറഞ്ഞില്ലല്ലോ, എന്റെ കൂട്ടുകാരി ജോലി ചെയ്‌തിരുന്നത്‌ ഒരു പഞ്ചാര ഡോക്ടറിന്റെ കൂടെയായിരുന്നു. ഡോക്ടറെക്കൊണ്ട്‌ സഹിക്കെട്ട അവള്‍ ഞങ്ങളോട്‌ സഹായം അഭ്യര്‍ത്ഥിച്ചു.ഞങ്ങള്‍ രണ്ട്‌ മെയ്‌ല്‍സായ ഡോക്ടറെ ഒന്നു ഗുണദോഷിച്ചു. ഇനി ഇത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ .....ഞങ്ങള്‍ പുരുഷന്മാര്‍ ഈ സ്‌ത്രീകളെ പോലെ അത്ര ജെന്റിലായി കാര്യങ്ങള്‍ പറയാന്‍ പറ്റുമോ. അതിന്‌ പുരുഷ സ്റ്റൈല്‍ ഉണ്ടാകണ്ടേ.
രണ്ട്‌ ദിവസം കഴിഞ്ഞ്‌ ജോലി പോയതായി അറിയിപ്പ്‌ ഉണ്ടായി. നന്നായി. ഇതാ ഡല്‍ഹിയിലെ ഒരു നഴ്‌സിങ്ങ്‌ കോളെജിലെ ട്യൂട്ടര്‍ ആണ്‌ ഞാനിപ്പോള്‍. ഇപ്പോള്‍ ആണ്‍കുട്ടികള്‍ നഴ്‌സിങ്ങ്‌ മേഖലയിലേയ്‌ക്ക വരുന്നത്‌ കുറഞ്ഞിട്ടുണ്ട്‌. സത്യത്തില്‍ പുരുഷന്മാര്‍ ഈ മേഖലയില്‍ ആവിശ്യമാണ്‌.
കഴിഞ്ഞ നഴ്‌സിങ്ങ്‌ ഡേ പോലെയല്ല ഇത്തവണ വലിയ മെച്ചമില്ലെങ്കിലും മിനിമം സാലറിയും ഇത്തിരം സംഘടനാ ബലവും നാം നേടിയെടുത്തു കഴിഞ്ഞു.
അതുകൊണ്ട്‌ ലോകത്തെ മൊത്തം നേഴ്‌സുമാരില്‍ ആറുശതമാനം വരുന്ന പുരുഷനഴ്‌സുമാരോടുള്ള സമൂഹത്തിന്റെ വിവേചന നിലപാടുകളോട്‌ ഒരു ചര്‍ച്ചയാകാം ഈ നഴ്‌സിങ്ങ്‌ ഡേയില്‍ , അല്ലേ.