Breaking News

Trending right now:
Description
 
Oct 05, 2012

അക്കായ്‌ സ്‌മാര്‍ട്ട്‌ ബോക്‌സ്‌ ഇന്ത്യന്‍ വിപണിയില്‍

കുറഞ്ഞ ചെലവില്‍ ഏതു ടിവിയും സ്‌മാര്‍ട്ട്‌ ടിവിയാക്കി മാറ്റാം
image കൊച്ചി: പ്രമുഖ ജാപ്പനീസ്‌ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ ബ്രാന്‍ഡായ അക്കായ്‌ ഇന്ത്യന്‍ വിപണിയില്‍ അക്കായ്‌ സ്‌മാര്‍ട്ട്‌ ബോക്‌സ്‌ അവതരിപ്പിക്കുന്നു. സിആര്‍ടി, പ്ലാസ്‌മ, എല്‍സിഡി, എല്‍ഇഡി എന്നിങ്ങനെ ഏതുതരം ടെലിവിഷനുകളെയും കുറഞ്ഞൊരു സ്‌മാര്‍ട്ട്‌ ഫോണിന്റെ ചെലവില്‍ സ്‌മാര്‍ട്ട്‌ ടിവിയാക്കി മാറ്റാം എന്നതാണ്‌ അക്കായ്‌ സ്‌മാര്‍ട്ട്‌ ബോക്‌സിന്റെ മേന്മ. ടിവി ഒരു പിസി പോലെ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ്‌ പ്രത്യേകത. ആന്‍ഡ്രോയ്‌ഡ്‌ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സ്‌മാര്‍ട്ട്‌ ബോക്‌സ്‌ ഓപ്പണ്‍ നെറ്റ്‌വര്‍ക്കിലാണ്‌ പ്രവര്‍ത്തിക്കുക. പരിധിയില്ലാത്ത ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌, 1.25 ജിഗാ ഹെഡ്‌സ്‌്‌ സിപിയു പ്രോസസര്‍, ബില്‍റ്റ്‌-ഇന്‍ വൈ-ഫൈ, എതര്‍നെറ്റ്‌ പോര്‍ട്ട്‌, 3ജി ഡോംഗിള്‍, 2ജി നെറ്റ്‌ വര്‍ക്ക്‌ സപ്പോര്‍ട്ട്‌ തുടങ്ങിയവയാണ്‌ സ്‌മാര്‍ട്ട്‌ ടിവിയുടെ പ്രത്യേകതകള്‍. ഇന്ത്യയില്‍ പ്രത്യേക ഓഫറോടെ 6590 രൂപ എംആര്‍പിയില്‍ സ്‌മാര്‍ട്ട്‌ ബോക്‌സ്‌ ലഭ്യമാകും. ഇന്ത്യയില്‍ അടുത്ത മാസങ്ങളില്‍ ഒരു ലക്ഷം സ്‌മാര്‍ട്ട്‌ ബോക്‌സുകള്‍ വിറ്റഴിക്കാനാണ്‌ അക്കായ്‌ ലക്ഷ്യമിടുന്നത്‌. ഈ സാമ്പത്തികവര്‍ഷാവസാനം 250 കോടി രൂപയുടെ വിറ്റുവരവ്‌ നേടാനാണ്‌ കമ്പനി ഒരുങ്ങുന്നത്‌. എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനായി വയര്‍ലെസ്‌ മൗസ്‌ സഹിതമാണ്‌ അക്കായ്‌ സ്‌മാര്‍ട്ട്‌ ബോക്‌സ്‌ ലഭ്യമാകുന്നത്‌. ഒരു ടാബ്‌ലറ്റ്‌ പിസിയുടെ എല്ലാ ഉപയോഗവും സ്‌മാര്‍ട്ട്‌ ബോക്‌സിലൂടെ ചെയ്യാനാകും. 4ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി വരെ മെമ്മറി കൂട്ടാന്‍ കഴിയുന്ന എസ്‌ഡി കാര്‍ഡ്‌ സ്ലോട്ടും ഉണ്ട്‌. ഇന്റര്‍നെറ്റിലേയ്‌ക്ക്‌ കണക്ട്‌ ചെയ്യാനും ബ്രൗസ്‌ ചെയ്യാനും ഇ-ബുക്കുകളും ന്യൂസ്‌ പേപ്പറുകളും മറ്റും വായിക്കാനും കഴിയും. ഗയിംസ്‌ കളിക്കാനും യുട്യൂബില്‍ വീഡിയോ പ്ലേ ചെയ്യാനും ട്രാവല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാനും സംഗീതം ആസ്വദിക്കാനും ഉപയോഗിക്കാം. ഫേയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍, സ്‌കൈപ്പ്‌ അക്കൗണ്ടുകള്‍ നോക്കാന്‍ ഉപയോഗിക്കാം. ഷോപ്പിംഗ്‌ പോര്‍ട്ടലുകളില്‍നിന്ന്‌ ഷോപ്പിംഗിനും സൗകര്യമുണ്ട്‌. ഏറ്റവും മികച്ച ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാണ്‌ അക്കായ്‌ ശ്രമിക്കുന്നതെന്ന്‌ അക്കായ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ പ്രണയ്‌ ധബായ്‌ പറഞ്ഞു. ഇന്ത്യയില്‍ ടെലിവിഷനുകളെ മാറ്റിമറിക്കാന്‍ കഴിയുന്ന ഉത്‌പന്നമാണ്‌ അക്കായ്‌ സ്‌മാര്‍ട്ട്‌ ബോക്‌സ്‌. നിലവിലുള്ള ടിവി മാറ്റാതെതന്നെ സ്‌മാര്‍ട്ട്‌ ടിവിയാക്കി മാറ്റാനും ഫുള്‍എച്ച്‌ഡിയില്‍ കാണാനും കഴിയുമെന്നതാണ്‌ പ്രത്യേകത. സ്‌മാര്‍ട്ട്‌ ടിവി വാങ്ങാന്‍ തയാറാകുന്നവര്‍ക്ക്‌ ഇപ്പോള്‍ സാധാരണ എല്‍ഇഡി ടിവി വാങ്ങി സ്‌മാര്‍ട്ട്‌ ബോക്‌സ്‌ കണക്ട്‌ ചെയ്‌താല്‍ കുറഞ്ഞ ചെലവില്‍ സ്‌മാര്‍ട്ട്‌ ടിവിയുടെ എല്ലാവിധ ഉപയോഗവും ലഭ്യമാകും.