Breaking News

Trending right now:
Description
 
May 10, 2013

ഡയാന രാജകുമാരിയുടെ കാര്‍ ലേലത്തിന്‌

image ബ്രിട്ടനിലെ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന ആഡംബര കാറുകളിലൊന്ന്‌ ലേലം ചെയ്യുന്നു. അനവധി ആഡംബര കാറുകളുടെ ഉടമയായിരുന്നു ഡയാന. അതില്‍ 1994 മോഡല്‍ ഫോറസ്റ്റ്‌ ഗ്രീന്‍ നിറത്തിലുള്ള ഓഡി കാബ്രിയോലെ കാറാണ്‌ ലേലത്തിനു വയ്‌ക്കുന്നത്‌. അടുത്ത ജൂണ്‍ 29ന്‌ ബ്രിട്ടീഷ്‌ ലേലക്കമ്പനിയായ കോയ്‌സ്‌ ഇത്‌്‌ ലേലം ചെയ്യും. അതുവരെ ഈ കാര്‍ ലണ്ടനിലെ ഗ്രാന്‍ജ്‌ സെന്റ്‌ പോള്‍ ഹോട്ടലില്‍ പ്രദര്‍ശനത്തിനു വയ്‌ക്കും. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന കാര്‍ 21,000 മൈല്‍ ഓടിയിട്ടുണ്ട്‌. കാര്‍ കാണാന്‍ വരുന്നവര്‍ക്ക്‌ അതു വാങ്ങാന്‍ ആഗ്രഹമുണ്ടെ ങ്കില്‍ ടെന്‍ഡര്‍ സീല്‍ ചെയ്‌ത്‌ ഹോട്ടലില്‍ ഏല്‍പ്പിക്കാം. ഒരു രാജചരിതം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിതെന്നു കോയ്‌സ്‌ എംഡി ക്രിസ്‌ റൂത്‌ലെജ്‌ പറഞ്ഞു. 20,000 പൗണ്ട്‌ മുതല്‍ 25,000 പൗണ്ട്‌ വരെയാണ്‌ (17 ലക്ഷം-21 ലക്ഷം രൂപ വരെ) വില തീരുമാനിച്ചിരിക്കുന്നതെങ്കിലും അതിലും കടന്നേക്കാമെന്നു അദ്ദേഹം പറയുന്നു.