Breaking News

Trending right now:
Description
 
May 10, 2013

ആശ 501 പുറത്തിറക്കി; വില 5300 രൂപാ

image സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയിലെ മത്സരങ്ങള്‍ക്ക്‌ ആക്കം കൂട്ടി നോക്കിയ പുതിയ സ്‌മാര്‍ട്ട ഫോണായ ആശ 501 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്‌ ഇരട്ട സിം ഉപയോഗിക്കാവുന്ന ആശ 501 പുറത്തിറക്കിയത്‌. ആദ്യഘട്ടത്തില്‍ ആശ 501 ന്റെ 2ജി ഫോണാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്‌. അധികം വൈകാതെ 3ജി ഫോണും ഇറക്കുമെന്ന്‌ കമ്പനി അധികൃതര്‍ പറഞ്ഞു. 98 ഗ്രാം ഭാരമുള്ള ആശ 501ല്‍ 3.2 മെഗാപിക്‌സല്‍ ക്യാമറയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 4ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ ഫോണില്‍ കാര്‍ഡ്‌ മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച്‌ 32 ജിബി വരെയായി ഉയര്‍ത്താം. മൂന്ന്‌ ഇഞ്ച്‌ ടച്ച്‌ സ്‌ക്രീനുള്ള ആശ 510, 17 മണിക്കൂര്‍ സംസാര സമയം വാഗ്‌ദാനം ചെയ്യുന്നു. 3ജി ഇല്ലെങ്കിലും വൈഫൈ സൗകര്യം ഉണ്ട്‌ ഈ ഫോണില്‍. ചുവപ്പ്‌ , മഞ്ഞ, പച്ച, വെള്ള, കറുപ്പ്‌ എന്നി നിറങ്ങളില്‍ ആശ 501 ലഭിക്കും. ഇതിനോടുള്ള ആശയടക്കാന്‍ ഇന്ത്യയില്‍ ഏകദേശം 5300 രൂപ മാത്രം മതിയാകും.