Breaking News

Trending right now:
Description
 
May 09, 2013

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കാരറ്റ്‌ ഹല്‍വ

image കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ - 2 കപ്പ്‌
(അല്ലെങ്കില്‍ കാരറ്റ്‌ തൊലി കളഞ്ഞ്‌ നീളത്തില്‍ അഞ്ചാറു കഷണങ്ങളായി മുറിച്ച്‌ മിക്‌സിയില്‍ അടിച്ചെടുത്തത്‌)
പാല്‍ - 4 ടേബിള്‍ സ്‌പൂണ്‍
പഞ്ചസാര - 6 ടേബിള്‍ സ്‌പൂണ്‍
നെയ്യ്‌ - 4 സ്‌പൂണ്‍
ഏലക്കായ പൊടിച്ചത്‌ - ഒരു നുള്ള്‌ 
കശുവണ്ടി - 10 എണ്ണം

ഗ്രേറ്റ്‌ ചെയ്‌ത കാരറ്റ്‌ പാല്‍ ചേര്‍ത്ത്‌ കുക്കറില്‍ 2 വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയിക്കഴിയുമ്പോള്‍ ഒരു നോണ്‍സ്‌റ്റിക്‌ പാനിലേയ്‌ക്കിട്ട്‌ വെള്ളം വറ്റിക്കുക. വെള്ളം വറ്റിവരുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കുക. പഞ്ചസാര അലിഞ്ഞു കഴിയുമ്പോള്‍ നെയ്യ്‌ ചേര്‍ത്തിളക്കുക (മധുരം വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം) . പാത്രത്തിന്റെ സൈഡില്‍നിന്നു വിട്ടു വരുമ്പോള്‍ ഒരു നുള്ള്‌ ഏലക്കായ പൊടിച്ചത്‌ വിതറി നന്നായി ഇളക്കി വാങ്ങുക. (ഏലക്കായ പൊടിച്ചതിനു പകരം ഒരു ഏലക്കായ കാരറ്റിന്റെ കൂടെ ചേര്‍ത്ത്‌ വേവിക്കുക. മണവും ടേസ്റ്റും കിട്ടും). കശുവണ്ടി നെയ്യില്‍ വറുത്തത്‌ വിതറി അലങ്കരിക്കാം.