Breaking News

Trending right now:
Description
 
May 09, 2013

ശശിതരൂര്‍ സുനന്ദപുഷ്‌കറുമായി പിരിയുന്നു?

image കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കരും വേര്‍പിരിയാന്‍ തീരുമാനിച്ചതായി അഭ്യൂഹം. ഡല്‍ഹിയിലെ രാഷ്‌ട്രീയ വൃത്തങ്ങളിലാണ്‌ ഇതുസംബന്ധിച്ചുള്ള പ്രചരണം ശക്തമായിരിക്കുന്നത്‌. മുംബൈ മിററും ടൈംസ്‌ ഓഫ്‌ ഇന്ത്യയും അടക്കമുള്ള ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തുകഴിഞ്ഞു. ഇരുവരും വെവ്വേറെയാണ്‌ ഇപ്പോള്‍ താമസിക്കുന്നതെന്നു റിപ്പോര്‍ട്ടുണ്ട്‌. ദുബായില്‍നിന്ന്‌ നീണ്ട ഇടവേളയ്‌ക്കു ശേഷം അടുത്തിടെയാണ്‌ സുനന്ദ ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്‌. എന്നാല്‍ ഈ സമയം തിരുവനന്തപുരത്തായിരുന്ന ശശി തരൂര്‍ ഡല്‍ഹിക്കു മടങ്ങാന്‍ കൂട്ടാക്കിയില്ല. ഇതാണ്‌ ഇരുവരും അകല്‍ച്ചയിലാണെന്ന അഭ്യൂഹം പ്രചരിക്കാന്‍ കാരണമായത്‌. എന്നാല്‍ ഇപ്പോള്‍ പ്രചരിച്ചിരിക്കുന്ന ആരോപണത്തോടു പ്രതികരിക്കാന്‍ ശശി തരൂര്‍ തയാറായില്ല. പ്രചരണം കെട്ടുകഥയാണെന്ന്‌ സുനന്ദ പ്രതികരിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മകന്റെ രോഗം മൂലവുമാണ്‌ ദുബായില്‍ തങ്ങിയതെന്നാണ്‌ സുനന്ദയുടെ വിശദീകരണം. ഓഗസ്‌റ്റ്‌ 2010-നാണ്‌ പാലക്കാട്ടെ തറവാട്ടില്‍ മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായത്‌. ഐപിഎല്‍ വിവാദത്തില്‍ തരൂരിന്റെയും സുനന്ദയുടെയും പേരു ചേര്‍ത്ത്‌ വിവാദം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു വിവാഹം. കൊച്ചി ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട്‌ 11 ശതമാനം ഓഹരികള്‍ സുനന്ദയ്‌ക്ക്‌ നല്‍കിയതാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.