Breaking News

Trending right now:
Description
 
May 09, 2013

പറക്കുന്ന കാര്‍ തയാറാകുന്നു; വില ഒന്നരക്കോടിരൂപാ

image ഗതാഗതക്കുരുക്കുകളില്‍നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. പറക്കുന്ന കാര്‍ വില്‌പനയ്‌ക്ക്‌ തയാറാകുന്നു. യുഎസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെറാഭുജിയ കമ്പനിയാണ്‌ കാറിന്റെ നിര്‍മാതാക്കള്‍. നാലു പേര്‍ക്ക്‌ ഇതില്‍ സുഖമായി സഞ്ചരിക്കാനാവും. റോഡിലൂടെ ഓടുന്നതിനും പറക്കുന്നതിനും ഒരുപോലെ കഴിയുമെന്നതാണ്‌ പ്രത്യേകത. ടെറാഭുജിയ ടിഎഫ്‌-എക്‌സ്‌ എന്നാണ്‌ ഈ കാറിന്‌ പേരിട്ടിരിക്കുന്നത്‌. ഇലക്‌ട്രിക്ക്‌ മോട്ടോറാണ്‌ കാറിനെ മൂന്നോട്ട്‌ ചലിപ്പിക്കുന്നത്‌. വെറും 30 മീറ്റര്‍ റണ്‍വേ മതി ഈ ചെറുവാഹനത്തിന്‌ പറന്നു ഉയരാന്‍. തുടര്‍ച്ചയായി 800 കിലോമീറ്റര്‍ പറക്കാന്‍ ഈ കാറിന്‌ കഴിയും. മാനുവല്‍- ഓട്ടോമാറ്റിക്‌ മോഡലുകളില്‍ വാഹനം ലഭ്യമാകും. വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടാന്‍ തയാറായിട്ടില്ല. 2015-ഓടെ കാര്‍ വിപണിയില്‍ എത്തിക്കാനുള്ള ്‌ശ്രമത്തിലാണ്‌ ടെറാഭുജിയ കമ്പനി. ഇതിനോടകം നൂറ്‌ കാറുകള്‍ക്ക്‌ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒന്നരക്കോടി രൂപാ വിലവരും കാര്‍-വിമാനത്തിന്‌.