Breaking News

Trending right now:
Description
 
May 09, 2013

അശ്ലീലസൈറ്റുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുതിക്കുന്നു

image ഓസ്‌ട്രേലിയയില്‍ പതിനഞ്ചിനും പതിനാറിനുമിടയിലുള്ള കുട്ടികളില്‍ 73 ശതമാനം പേരും അശ്ലീലസൈറ്റുകളില്‍ സന്ദര്‍ശകരാണെന്ന്‌ പഠനം. ഒന്‍പതുവയസിനും പതിനാറുവയസിനുമിടയിലുളള കുട്ടികളില്‍ 28 ശതമാനം പേരും നീലപ്പടങ്ങളും ചിത്രങ്ങളും കാണുന്നുണ്ട്‌. പതിമൂന്നിനും പതിനാറിനുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ 93 ശതമാനം പേരും പെണ്‍കുട്ടികളില്‍ 62 ശതമാനം പേരും അശ്ലീല സൈറ്റുകളില്‍ അഭിരമിക്കുന്നു.

ഓണ്‍ലൈന്‍ പോണോഗ്രഫി സൈറ്റുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുതിച്ചുകയറുകയാണെന്നാണ്‌ പുതിയ പഠനം വ്യക്തമാക്കുന്നത്‌. ഗുരുതരമായ മാനസിക, ആരോഗ്യപ്രശ്‌നങ്ങളിലേയ്‌ക്ക്‌ നയിക്കാന്‍ ഇത്‌ ഇടയാക്കുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമല്ലാത്ത സെക്‌സിലേയ്‌ക്കും കൂടുതല്‍ ലൈംഗിക പങ്കാളികളിലേയ്‌ക്കും ചെറുപ്രായത്തില്‍തന്നെ സെക്‌സ്‌ ആസ്വദിക്കാനുള്ള ത്വരയിലേയ്‌ക്കും നയിക്കാന്‍ സെക്‌സ്‌ സൈറ്റുകള്‍ കാരണമാകുമെന്ന്‌ മാനസികവിദഗ്‌ധര്‍ കണ്ടെത്തിയിട്ടുണ്ട്‌. മദ്യം, മയക്കുമരുന്ന്‌ എന്നിവ ലൈംഗികതയുമായി കൂട്ടിച്ചേര്‍ക്കാനും ഇത്‌ അനുകരിക്കാനുമുള്ള പ്രവണത കുട്ടികളില്‍ ഗൂഡമായി ചേര്‍ക്കപ്പെടും. 


പോണ്‍ സൈറ്റുകളില്‍ കാണുന്ന അതിശയോക്തി കലര്‍ന്ന ലൈംഗികപ്രവര്‍ത്തികള്‍ കണ്ടുനടക്കുന്നവര്‍ യാഥാര്‍ത്ഥ്യമെന്ത്‌ എന്നതു തിരിച്ചറിയാതെ പോകുമെന്നതാണ്‌ മറ്റൊരു പ്രശ്‌നം.

പോണോഗ്രഫിയില്‍ കമ്പമുണ്ടെന്നു തിരിച്ചറിയുന്ന കുട്ടികള്‍ക്കു നേരെ ദേഷ്യപ്പെടാനും അവരെ അമിതമായി ശകാരിക്കാനും മാതാപിതാക്കള്‍ മുതിരരുതെന്നും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. സെക്‌സിനെക്കുറിച്ചും ശാരീരികാവയവങ്ങളെക്കുറിച്ചും അറിയാനുള്ള ആഗ്രഹം ഏതു കുട്ടികള്‍ക്കുമുണ്ടാകാം. ഇത്‌ നേരായ രീതിയില്‍ തിരിച്ചുവിടാന്‍ കഴിയണം. ഇതിന്‌ ആവശ്യമെങ്കില്‍ വിദഗ്‌ധരുടെയും ഡോക്ടര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്താം. കുട്ടികളുമായി തുറന്നു സംസാരിക്കുക, ആവശ്യമെങ്കില്‍ കൗണ്‍സിലര്‍മാരുടെ സഹായം തേടാം.

 

കംപ്യൂട്ടര്‍ മറ്റുള്ളവര്‍ക്കു കൂടി കാണാനാവുന്ന രീതിയില്‍ പൊതുവായ സ്ഥലത്ത്‌ വയ്‌ക്കുന്നതാണ്‌ നല്ലത്‌. ടാബ്‌ലറ്റ്‌, ലാപ്‌ടോപ്‌, ഫീച്ചര്‍ ഫോണുകള്‍ എന്നിവ പോലെയുള്ള പോര്‍ട്ടബിള്‍ ഡിവൈസുകളില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം സുരക്ഷിതമാക്കുക. സെക്‌സ്‌ സൈറ്റുകളില്‍നിന്നുള്ള ഇന്‍വിറ്റേഷനുകള്‍ എങ്ങനെ ഒഴിവാക്കണമെന്ന്‌ കുട്ടികളെ പറഞ്ഞു മനസിലാക്കിക്കൊടുക്കാം.