Breaking News

Trending right now:
Description
 
May 08, 2013

കെഎഎന്‍.ജെ വസന്തോത്സവത്തില്‍ റിമി ടോമി ഷോ

മാത്യു മൂലേച്ചേരില്‍
image

 

ന്യൂജേഴ്സി: മെയ് 27-ന് ന്യൂജേഴ്സിയിലെ കോൾട്‌സ് നെക്ക് ഹൈസ്കൂളില്‍ വച്ചു നടത്തുന്ന കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (കെ.എ.എന്‍. ജെ) 'വസന്തോത്സവം 2013'  ആഘോഷങ്ങളോടനുബന്ധിച്ച് റിമി ടോമി ഷോ ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് മാലിനി നായര്‍ അറിയിക്കുന്നു.

സംഗീതം, നൃത്തം, ഹാസ്യം എന്നിവ കോർത്തിണക്കിക്കൊണ്ട് മൂന്നു മണിക്കൂര്‍ നേരം കാണികളെ മാസ്മരിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഈ ഷോയില്‍ റിമി ടോമി, രമേഷ് പിഷാരടി, സുബി സുരേഷ്, വിവേകാനന്ദൻ, പ്രദീപ് ബാബു, സംഗീത സംവിധായകൻ സാബു ജോസ്, സൗണ്ട് എൻജിനീയർ ഫ്രാൻസിസ് എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം ന്യൂജേഴ്‌സിയിലെ വിവിധ നൃത്ത സംഘങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും ഉണ്ടായിരിക്കും.

 

ഈ ഷോയുടെ കണ്‍വീനറായി ജിബി തോമസിനെയും, കോ-കണ്‍വീനറായി സ്വപ്നാ രാജേഷിനേയും കമ്മിറ്റി ചുമതലപ്പെടുത്തി. പ്രസിഡന്റ് മാലിനി നായര്‍, വൈസ് പ്രസിഡന്റ് ജേ കുളമ്പില്‍, സെക്രട്ടറി സണ്ണി വാലിപ്ലാക്കല്‍, ട്രഷറര്‍ അലെക്സ് മാത്യു, പ്രഭു കുമാര്‍, സ്മിതാ മനോജ്, തങ്കമണി അരവിന്ദന്‍, ആഷ്ലി ജോസഫ്, ഡാനി ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയും ഷോയുടെ വിജയത്തിനായി അവരെ സഹായിക്കും. ഷീല ശ്രീകുമാറും, റജി ജോര്‍ജ്ജും മറ്റു നിരവധി അംഗങ്ങളും പ്രോഗ്രാമിന് പിന്തുണ പ്രഖ്യാപിക്കുകയും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.



59 ഫൈവ് പോയിന്റ്സ് റോഡ്, കോള്‍ട്സ് നെക്ക്, ന്യൂജേഴ്സിയിലുള്ള കോള്‍ട്സ് നെക്ക് ഹൈസ്ക്കൂളില്‍ വച്ച് മെയ് 27-ന് (മെമ്മോറിയല്‍ ഡേ) വൈകിട്ട് 4 മണിക്കായിരിക്കും ഷോ നടക്കുന്നത്. വസന്തോത്സവം പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന മുഴുവൻ തുകയും കെഎഎൻജെ യുടെ സ്വപ്ന പദ്ധതിയായ കേരള ഹൗസ് ഭവന നിർമ്മാണ ഫണ്ടിലേക്ക് നൽകാനാണു ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്. എല്ലാ പ്രീയ കലാസ്നേഹികളേയും തദവസരത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് മാലിനി നായര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മാലിനി നായർ : 7325018647

ജേ കുളമ്പില്‍  8482280908

സണ്ണി വാലിപ്ലാക്കൽ : 9089663701

അലക്‌സ് മാത്യു : 9734641717

ഷോൺ ഡേവിസ് : 9084033273

ജിബി തോമസ് : 9145731616

സ്വപ്ന രാജേഷ്: 7322830285

ടിക്കറ്റുകള്‍ ഈ വെബ്സൈറ്റുകളില്‍ക്കൂടിയും ലഭിക്കുന്നതാണ്: www.kanj.org, www.Suleka.om