Breaking News

Trending right now:
Description
 
May 08, 2013

കലയപുരം അശ്രേയയ്ക്ക് വോകിംഗ് കാരുണ്യയുടെ പതിനേഴാമത് ധന സഹായം കൈമാറി

Boban Sebastian
image

വോകിംഗ് കാരുണ്യയുടെ  പതിനേഴാമത് സഹായം അന്‍പതിനായിരം രൂപയുടെ ചെക്ക്‌ കലയപുരം അശ്രേയയ്ക്ക് കൊല്ലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ adv. ബ്രിജേഷ് എബ്രഹാം, സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ജോസിന് കൈമാറി. തദവസരത്തില്‍ വോകിംഗ് കാരുണ്യയെ  പ്രധിനിധീകരിച്ച് ശശികുമാര്‍ സന്നിഹിതനായിരുന്നു.

രണ്ടരക്കോടിയിലതികം  കടം, മുപ്പതിനായിരം രൂപയിലേറെ ദിവസച്ചിലവ്. അന്‍പതിലേറെ കുട്ടികളുടെ വിദ്യാഭ്യാസചിലവുകള്‍, എയിഡ്സ്‌ രോഗികള്‍, കാന്‍സര്‍ രോഗികള്‍ മാനസിക വ്യകല്ല്യമുള്ളവര്‍ ഹൃദയ സംബന്തമായ രോഗത്താല്‍ വലയുന്നവര്‍ എന്നിവര്‍ക്ക് അശ്രേയമായി 

കൊല്ലം ജില്ലയിലെ മയിലം പഞ്ചായത്തിലെ അശ്രേയ ചരിടബില്‍ സൊസൈറ്റി വര്‍ഷങ്ങളായി സമൂഹത്തില്‍ ആരോരുമില്ലാത്ത കുട്ടികളെയും വൃദ്ധ ജെനങ്ങളെയും പരിപാലിച്ചു പോരുന്നു. രണ്ടു ഡോക്ടര്‍മാര്‍, പതിനഞ്ചോളം നേഷ്സുമാര്‍, അറുപതോളം സന്നധപ്രേവര്‍ത്തകര്‍ സമയഭേതമന്യേ സേവനനിരതരായി ഇവര്‍ക്ക് താങ്ങും തണലുമാകുന്നു. ഈ അവശ സമുഹത്തിന് അന്നന്ന് വേണ്ട ആഹാരത്തിനുള്ള വക
കണ്ടെത്തുന്നതിനുവേണ്ടി കഷ്ടപ്പെടുകയാണ്. അശ്രേയ ചരിടബില്‍  സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങലെക്കുരിച്ചും സാമ്പത്തിക പരാധീനതകളെക്കുറിച്ചും അറിഞ്ഞ  വോകിംഗ് കാരുണ്യ ചരിടബില്‍ സൊസൈറ്റി ഏപ്രില്‍ മാസത്തെ സഹായനിധി അശ്രേയയിലെ അനാഥര്‍ക്ക് നല്കാന്‍ തിരുമാനിക്കുകയായിരുന്നു. ഇത്രയും വലിയ ഒരു അനാഥ സമുഹത്തിന് നമ്മുടെ എളിയ സഹായങ്ങള്‍  ഒരുനേരത്തെ ആഹാരത്തിനെങ്കിലും  ഉപഹരിച്ചാല്‍ നമ്മുടെ എളിയ ജീവിതത്തില്‍ ചെയ്യുവാന്‍ കഴിയുന്ന വലിയ ഒരു പുണ്യ പ്രവര്‍ത്തിയയിരിക്കും . വോകിംഗ് കാരുണ്യയും  യു കെ മലയാളികളും കാണിച്ച സ്നേഹത്തിനും സഹായത്തിനും mr. ജോസ് അകമോഴിഞ്ഞ നന്ദി രേകപ്പെടുത്തി. വോകിംഗ് കാരുണ്യ യുടെ  പതിനെട്ടാമത് സഹായത്തിനായി വയനാട്‌ ജില്ലയെ തിരഞ്ഞെടുത്തു.

Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720