Breaking News

Trending right now:
Description
 
May 07, 2013

എച്ച്‌ഐവി വൈറസ്‌ ഒന്നുമല്ല; മാരകമായ ബാക്ടീരിയ എത്തി

image ഇനിയും പൂര്‍ണമായി പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത എയ്‌ഡ്‌സ്‌ രോഗം പരത്തുന്ന എച്ച്‌ഐവി വൈറസിനേക്കാള്‍ മാരകമായ ബാക്‌ടീരിയ കണ്ടെത്തിതായി റിപ്പോര്‍ട്ട്‌. എച്ച്‌ഒ41 എന്നു പേരിട്ടിരിക്കുന്ന ബാക്‌ടീരിയ 2011 ല്‍ ജപ്പാനിലാണ്‌ ആദ്യമായി കണ്ടെത്തിയത്‌ . ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്‌ടീരിയ ജപ്പാനിലെ ഒരു ലൈംഗീക തൊഴിലാളിയിലാണ്‌ കണ്ടെത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗോണോറിയ വിഭാഗത്തില്‍ പെട്ടതാണ്‌ എച്ച്‌ഒ41. എച്ച്‌ഐവി പോലെതന്നെയാണ്‌ എച്ച്‌ഒ41 ഉം മനുഷ്യരില്‍ പടരുന്നതെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. എച്ച്‌ഒ41 മനുഷ്യരില്‍ പ്രവേശിച്ചാല്‍ മരണം പെട്ടെന്ന്‌ സംഭവിക്കുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. പുതിയ ബാക്‌ടീരിയ കാരണം ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ട്‌ ഇല്ല.