Breaking News

Trending right now:
Description
 
May 06, 2013

ഡോ: കെ. ജയകുമാര്‍ ഐ. എ. എസ്. വൈകിട്ട് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍

Mathew Moolacheril
image


ന്യൂയോര്‍ക്ക്: ഏപ്രില്‍ ഇരുപത്തിയെട്ടിനു ഞായറാഴ്ച (04/28/2013)നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാവിഷയം സഞ്ചാര സാഹിത്യം മലയാള ഭാഷയില്‍ എന്നതായിരിന്നു. പ്രശസ്ത അമേരിക്കന്‍ മലയാളിയും സഞ്ചാര സാഹിത്യകാരനുമായ ശ്രീ. എം. സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍ ആയിരുന്നു വിഷയം അവതരിപ്പിച്ചത്‌. ദേശങ്ങള്‍ കാണുന്നതിനുള്ള ആഗ്രഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണെന്നും ചെറുപ്പകാലം മുതല്‍ ആ ശീലം തന്നില്‍ ഉണ്ടായിരുന്നു വെന്നും ശ്രീ എം. സി. ചാക്കോ പ്രസ്താവിച്ചു. പത്തില്‍ കൂടുതല്‍ സന്ചാരസാഹിത്യ കൃതികളുടെ രചയിതാവായ അദ്ദേഹം താന്‍ സഞ്ചരിച്ച ദേശങ്ങളെക്കുറിച്ചു സരസമായി വിശദീകരിക്കുകയും ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് തക്ക മറുപടി നല്‍കുകയും ചെയ്തു..

സി. എം. സി., ഡോ. എന്‍. പി. ഷീല, എ. സി. ജോര്‍ജ്ജ്, അബ്ദുല്‍ പുന്നയൂര്‍ക്കുളം,ഫിലിപ്പ് ചെറിയാന്‍, എബ്രഹാം ജോണ്‍, വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍),സുനില്‍ മാത്യു വല്ലാത്തറ, അഡ്വ. പ്രവീണ്‍ പോള്‍, ത്രേസ്യാമ്മ നാടാവള്ളില്‍(കൊച്ചേച്ചി), പി. വി. ചെറിയാന്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, മാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.

ഈ ഞായറാഴ്ചയിലെ ചര്‍ച്ചാ വിഷയം (05/05/2013) ‘മലയാള സര്‍വ്വകലാശാലഎന്നതായിരിക്കും. അമേരിക്ക സന്ദര്‍ശിക്കുന്ന മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജയകുമാര്‍ ഐ. എ. എസ് ആയിരിക്കും പ്രബന്ധം അവതരിപ്പിക്കുന്നത്.

തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ ആരംഭിച്ചിരിക്കുന്ന മലയാള സര്‍വ്വകലാശാലയെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ മലയാളികളെയും, മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരെയും പ്രസ്തുത ചര്ച്ചയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മലയാള സാഹിത്യ സല്ലാപത്തിന് എല്ലാ ഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ ഒന്‍പതു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-862-902-0100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്റൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍: 813-655-5706 / റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്‍ 214 450 4107

Join us on Facebook https://www.facebook.com/groups/142270399269590/