Breaking News

Trending right now:
Description
 
May 06, 2013

ഓടുന്ന ട്രെയിനില്‍ രണ്ടാംവട്ടവും പ്രസവിച്ച യുവതിയ്‌ക്ക രണ്ടു തവണയും ഇരട്ടക്കുട്ടികള്‍

image

ലക്‌നോ: ഓടുന്ന ട്രെയിനില്‍ യുവതി ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ഖുഷിനഗര്‍ എക്‌സ്‌പ്രെസില്‍ മുംബൈയില്‍ നിന്നും പ്രസവത്തിനായി സ്വദേശമായ ഗോണ്ടയിലേക്ക്‌ ഭര്‍ത്താവിനോടൊപ്പം പോകവെയാണ്‌ ഉത്തര്‍ പ്രദേശ്‌ സ്വദേശിനിയായ സുബിന്‍ നിഷ ട്രെയിനില്‍വച്ച്‌ ഇരട്ട ആണ്‍കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌. നാലുവര്‍ഷം മുമ്പ്‌ സുബിന്‍ നിഷയ്‌ക്ക്‌ ഇരട്ടകുട്ടികളുണ്ടായതും ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു.

ട്രെയിന്‍ യാത്ര തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോള്‍ പ്രസവവേദന ആരംഭിക്കുകയായിരുന്നുവെന്നും ബോഗിയിലുണ്ടായിരുന്ന സ്‌ത്രീകളുടെ സഹായത്തോടെ ഇരട്ട കുട്ടികള്‍ക്ക്‌ ജന്മം നല്‍കുകയായിരുന്നുവെന്നും എന്ന്‌ ഭര്‍ത്താവ്‌ ഹബീബുള്ള മാധ്യമങ്ങളോടു പറഞ്ഞു. സഹയാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ റെയില്‍വേ മെഡിക്കല്‍ സംഘം ലക്‌നോ സ്റ്റേഷനില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. അവര്‍ അമ്മയേയും കുഞ്ഞുങ്ങളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.