Breaking News

Trending right now:
Description
 
May 06, 2013

സൗദിയില്‍ പെണ്‍കുട്ടികള്‍ക്ക്‌ ഇനി കായികവിനോദങ്ങളില്‍ പങ്കെടുക്കാം

image പരമ്പരാഗതരീതികള്‍ ഉടച്ചുവാര്‍ത്ത്‌ സ്വകാര്യ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സൗദി മന്ത്രാലയം അനുമതി നല്‍കി. മന്ത്രി ഫൈസല്‍ ബിന്‍ അബ്‌ദുല്ല രാജകുമാരനാണ്‌ ഇതു സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക്‌ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌. കായിക വിനോദങ്ങള്‍ കുട്ടികളുടെ ധാര്‍മിക മൂല്യങ്ങളെ ശരിയായ ദിശയില്‍ നയിക്കാന്‍ ഇടയാക്കുമെന്ന്‌ അദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. പെണ്‍കുട്ടികളുടെ വ്യായമത്തിന്‌ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്‌. കുട്ടികള്‍ മാന്യമായ വസ്‌ത്രധാരണം നടത്തുന്നുണ്ടെന്ന്‌ സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സൗദിയില്‍ സ്‌ത്രീകള്‍ക്ക്‌ പരസ്യമായി സ്‌കൂളുകളിലോ യൂണിവേഴ്‌സിറ്റികളിലോ ഫിറ്റ്‌നസ്‌ കേന്ദ്രങ്ങളിലോ പോകാന്‍ അനുവാദമില്ലായിരുന്നു. അബ്‌ദുള്ള രാജാവ്‌ 2005 ല്‍ അധികാരത്തില്‍ വന്നതു മുതല്‍ സ്‌ത്രീകള്‍ക്ക്‌ രാഷ്‌ട്രീയ, സാമൂഹിക മേഖലകളില്‍ സ്ഥാനം നല്‍കാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ജനുവരിയില്‍ പുരുഷന്‍മാര്‍ മാത്രം ഉണ്‌ടായിരുന്ന ശൂര കൗണ്‍സിലിലേക്ക്‌ 30 സ്‌ത്രീകളെ നിയമിച്ചത്‌ ചരിത്രസംഭവം ആയിരുന്നു.