Breaking News

Trending right now:
Description
 
May 06, 2013

എടത്വാപള്ളിയില്‍ പ്രധാന തിരുനാള്‍ നാളെ

image ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ പ്രധാന തിരുനാള്‍ നാളെ ആഘോഷിക്കും. വൈകുന്നേരം നാലിനു വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ദേവാലയത്തിനു ചുറ്റും നടക്കും. ഇന്ന്‌ രാവിലെ 9.30 നടക്കുന്ന തമിഴ്‌ വിശുദ്ധ കുര്‍ബാനയ്‌ക്കും പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും തക്കല രൂപത ബിഷപ്‌ മാര്‍. ജോര്‍ജ്‌ രാജേന്ദ്രന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വിശുദ്ധ ഗീവര്‍ഗീസിന്റെ ചെറിയരൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം വൈകുന്നേരം 5.30ന്‌ ആരംഭിക്കും. ഇന്നത്തെ പ്രദക്ഷിണത്തിനു രൂപങ്ങളും കുരിശുകളും മുത്തുക്കുടകളും വഹിക്കുന്നതു തമിഴ്‌നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ്‌. തിരുനാള്‍ ആരംഭം മുതല്‍ രാജാക്കമംഗലം തുറക്കാര്‍ വ്രതനിഷ്‌ഠയോടെ എടത്വാ പള്ളിയില്‍ താമസിക്കുകയാണ്‌. ഇന്നത്തെ പ്രദക്ഷിണത്തിന്‌ ശേഷം പള്ളിയില്‍ നിന്ന്‌ അവകാശ നേര്‍ച്ചകള്‍ വാങ്ങി അവര്‍ മടങ്ങും.

പ്രധാന തിരുനാള്‍ ദിവസമായ നാളെത്തെ പ്രദക്ഷണത്തിന്‌ രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്‌. മേയ്‌ 14നാണ്‌ എട്ടാമിടം. അന്നു ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ തിരുനാളിനു കൊടിയിറങ്ങും. രാത്രി ഒന്‍പതിനു തിരുസ്വരൂപം നടയില്‍ പ്രതിഷ്‌ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന്‌ സമാപനമാകും. ഇന്നും നാളെത്തേയും പള്ളിയിലെ തിരുക്കര്‍മങ്ങള്‍, തിരുനാള്‍ പ്രദക്ഷിണം, വെടിക്കെട്ട്‌ എന്നിവ ഇന്റര്‍നെറ്റിലൂടെ കാണുന്നതിന്‌ അവസരമുണ്ട്‌. വെബ്‌സൈറ്റ്‌: www.edathuapally.org., www.edathuachurch.com., www.stgeorgechurchedathua.org, www.eventskerala.com