Breaking News

Trending right now:
Description
 
May 05, 2013

ലിപ്‌സ്റ്റിക്‌ ഉപയോഗം ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന്‌ പഠനം

image അധരങ്ങള്‍ ചുവപ്പിക്കുന്നത്‌്‌ ചില സ്‌ത്രീകള്‍ പതിവാക്കിയിട്ടുണ്ട്‌. ലിപ്‌സ്റ്റിക്കിന്റെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന്‌ പഠനം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ബെര്‍ക്ക്‌ലീസ്‌ സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ വിഭാഗം വിപണിയില്‍ ലഭ്യമായിട്ടുള്ള മുപ്പതോളം ലിപ്‌സ്റ്റിക്കുകള്‍ പഠനവിധേയമാക്കിയിരുന്നു. ലെഡ്‌, കാഡ്‌മിയം, ക്രോമിയം, മാംഗനീസ്‌, അലുമിനിയം തുടങ്ങിയ ലോഹങ്ങളും വിഷമയമായ രാസവസ്‌തുക്കളും ലിപ്‌സ്റ്റിക്കുകള്‍ പലതിലും ചേര്‍ക്കുന്നുണ്ടെന്ന്‌ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ലിപ്‌സ്റ്റിക്‌ ശീലം യുവതികളില്‍ ലൈംഗികശേഷിക്കുറവും വന്ധ്യതയും വരുത്തുമെന്നു അമേരിക്കന്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഗര്‍ഭസ്ഥ ശിശുക്കളെ മാരകരോഗത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ ലിപ്‌സ്റ്റിക്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നുണ്ട്‌. ലിപ്‌സ്റ്റിക്‌ പതിവാക്കിയ ഗര്‍ഭിണികളും യുവതികളും അടങ്ങുന്ന 1700 സ്‌ത്രീകളെ ഗ്രൂപ്പുകളായി തരംതിരിച്ചാണ്‌ പഠനം നടത്തിയത്‌. അമ്മയുടെ പൊക്കിള്‍കൊടിവഴിയാണ്‌ ലിപ്‌സ്റ്റിക്കിലെ ലെഡ്‌ കുട്ടിയിലെത്തുന്നതെന്നു കണ്ടെത്തി. കുട്ടിയുടെ തലച്ചോറിലേക്ക്‌ ഇത്‌ നേരിട്ട്‌ ആഗിരണം ചെയ്യപ്പെടുന്നു. ഈ വിഷവസ്‌തു നാഡിവളര്‍ച്ചയെ പ്രതികൂലമായിട്ടാണ്‌ ബാധിക്കുന്നത്‌. പിന്നീടിത്‌ നാഡിസംബന്ധമായ രോഗങ്ങള്‍ക്ക്‌ കാരണമാകും. മാനസിക വൈകല്യങ്ങളിലേക്കും ഇതു നയിക്കും. ഇങ്ങനെയുള്ള കുട്ടികളില്‍ സ്വഭാവവൈകല്യങ്ങളും കൂടുതലാണെന്നു പഠനം ചൂണ്ടിക്കാട്ടുന്നു. ഈവിധം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ലിപ്‌സ്റ്റിക്‌ പ്രയോഗം ഒഴിവാക്കി ആരോഗ്യകരമായ ജീവിതം നയിക്കുന്നതല്ലേ നല്ലത്‌?