Breaking News

Trending right now:
Description
 
Oct 05, 2012

മദര്‍ ഹോസ്‌പിറ്റല്‍ സമരം: നാളെ വിഎസ്‌ യുഎന്‍എയുമായി ചര്‍ച്ച നടത്തും

image മദര്‍ ഹോസ്‌പിറ്റലില്‍ കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന നഴ്‌സസ്‌ സമരത്തെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷായുമായും മറ്റ്‌ സംസ്ഥാന ഭാരവാഹികളുമായും ചര്‍ച്ച നടത്തും. ആലുവ പാലസില്‍ ആറിന്‌ രാവിലെ ഏഴരയ്‌ക്കാണ്‌ ചര്‍ച്ച. ഒരു മാസം പിന്നിട്ടിട്ടും തീര്‍പ്പാക്കാനുള്ള പോംവഴികള്‍ കാണാത്തതിനെത്തുടര്‍ന്ന്‌ സമരം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ്‌ യുഎന്‍എ ഭാരവാഹികള്‍ പ്രതിപക്ഷ നേതാവിനെ കാണുന്നത്‌. ആശുപത്രി വളയുന്നതിനും മനുഷ്യചങ്ങല തീര്‍ക്കുന്നതിനും ജില്ലയിലെ നഴ്‌സുമാരെ ഒന്നാകെ അണിചേര്‍ക്കുന്നതിനാണ്‌ യുഎന്‍എയുടെ പരിപാടി.

ഇന്നു മുതല്‍ രോഗികള്‍ക്ക്‌ സമരപ്പന്തലില്‍ സൗജന്യമായി രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ സൗജന്യമായി പരിശോധിക്കുന്നതിനുളള സൗകര്യം ചെയ്യും. സമരം ഒരു മാസം തികയുന്ന ഇന്ന്‌ സാമൂഹികപ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്‌ഠന്‍ രാവിലെ പത്തിന്‌ സമരക്കാരെ അഭിസംബോധന ചെയ്യും.