Breaking News

Trending right now:
Description
 
May 03, 2013

നൃത്തവിസ്‌മയങ്ങളുടെ ചാരുത തീര്‍ക്കാന്‍ സൂര്യ ഫെസ്റ്റിവല്‍ മെല്‍ബണില്‍

Susha Sujith
image


ഓസ്‌ട്രേലിയ: ഭാരതീയ നൃത്തചുവടുകളുടെ താളലയത്തില്‍ വിടരുന്ന കലയുടെ നവ്യാനുഭൂതി നുകരുവാന്‍ മെല്‍ബണ്‍ ഒരുങ്ങുന്നു. ലോക ചരിത്രത്തില്‍ ഇടം നേടിയ തിരുവനന്തപുരത്തെ സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ സൂര്യ സ്‌റ്റേജ്‌ ആന്‍ഡ്‌ ഫിലിം സൊസൈറ്റിയാണ്‌ സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ അരങ്ങില്‍ എത്തിക്കുന്നത്‌.  

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്‌ രംഗത്തെ പ്രശസ്‌തരെ അണിനിനിരത്തി ഭാരതീയ ശാസ്‌ത്രീയ നൃത്തം ആസ്വദിക്കാന്‍ ഓസ്‌ട്രേലിയയിലെ വിദേശ ഇന്ത്യക്കാര്‍ക്ക്‌ അവസരം സൃഷ്ടിക്കുന്നത്‌ സുഷാമോള്‍ സുരേഷ്‌ നേതൃത്വം നല്‌കുന്ന സ്‌കന്ദാമാതാ സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ ആന്‍ഡ്‌ മ്യുസിക്‌ ആണ്‌. സൂര്യ ഫെസ്റ്റിവല്‍ 2013 ജൂലൈ 5നാണ്‌ അരങ്ങില്‍ എത്തുക.

ഭാരതീയ നൃത്തരൂപങ്ങളെക്കുറിച്ച്‌ ഓസ്‌ട്രേലിയയിലെ പുതിയ ഇന്ത്യന്‍ തലമുറയ്‌ക്ക്‌ അവബോധം സൃഷ്ടിക്കാനും നൃത്തരംഗത്ത്‌ പ്രോത്സാഹിപ്പിക്കാനുമാണ്‌ സ്‌കന്ദ മാതാ നൃത്തക്ലാസുകള്‍ സംഘടിപ്പിക്കുന്നത്‌. 

യാമിനി കൃഷ്‌ണമൂര്‍ത്തിയുടെയും സരോജ വൈദ്യനാഥന്റെയും (ഗണേശ്‌ നാട്യലയത്തിന്റെ ആദ്യപ്രസിഡന്റ്‌) കീഴില്‍ നൃത്തം അഭ്യസിച്ച രമ വൈദ്യനാഥന്‍ ,
മോഹിനിയാട്ട നര്‍ത്തകി സുനന്ദ നായര്‍, കഥക്‌ നര്‍ത്തകി റാണി ഖന്നം, പ്രശ്‌സ്‌ത ഷാഡോ മജീഷ്യന്‍ പ്രഹളാദ്‌ ആചാര്യ തുടങ്ങിയ പ്രമുഖരാണ്‌ സൂര്യ ഇന്ത്യന്‍ ഫെസ്റ്റിവല്‍ നൃത്തോല്‍സവം നയിക്കുക.