Breaking News

Trending right now:
Description
 
May 03, 2013

റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ കുറച്ചു, ഭവനവായ്‌പയെടുക്കുന്നവര്‍ക്ക്‌ ഇത്‌ നല്ലകാലം

image റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പലിശനിരക്കില്‍ 25 പോയിന്റെ കുറവ്‌ വരുത്തി. നിലവിലുള്ള നാണയപ്പെരുപ്പം കുറയ്‌ക്കാനുള്ള നടപടിയാണിത്‌. റിപ്പോ നിരക്കില്‍ 7.25 ശതമാനമായാണ്‌ കുറച്ചത്‌. 2011 മെയ്‌ മാസത്തിലെ നിരക്കുമായി നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. ബാങ്കുകള്‍ക്കുള്ള കാഷ്‌ റിസര്‍വ്‌ അനുപാതം - സിആര്‍ആര്‍) നാലു ശതമാനമായി നിലനിര്‍ത്തി.

കഴിഞ്ഞ ജനുവരിക്കു ശേഷം ഇത്‌ മൂന്നാം പ്രാവശ്യമാണ്‌ പലിശനിരക്ക്‌ കുറയ്‌ക്കുന്നത്‌.

പലിശനിരക്ക്‌ കുറച്ചത്‌ ഭവനവായ്‌പയെടുക്കുന്നവര്‍ക്ക്‌ അനുഗ്രഹമായിരിക്കും. ഭാവിയില്‍ ഇനിയും പലിശ നിരക്ക്‌ കുറയാനാണ്‌ സാധ്യത.

ഈ സാമ്പത്തികവര്‍ഷത്തില്‍ സമ്പദ്‌സ്ഥിതി 5.7 ശതമാനം വളര്‍ച്ചനേടുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കി. നാണ്യപ്പെരുപ്പ നിരക്ക്‌ 5.5 ശതമാനമായിരിക്കും.

ഇതേസമയ സ്വര്‍ണവില പവന്‌ 160 രൂപ കൂടി 20480 രൂപയായി ഉയര്‍ന്നു.