Breaking News

Trending right now:
Description
 
May 03, 2013

കോവളം ബീച്ചില്‍ സര്‍ഫിംഗ്‌ മത്സരത്തിന്‌ ഇന്നു തുടക്കം

image സര്‍ഫിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ സര്‍ഫിംഗ്‌ മത്സരം ഇന്നുമുതല്‍ കോവളം ബീച്ചില്‍ നടക്കും. മൂന്നു ദിവസങ്ങളിലായി രാവിലെ ഏഴുമുതല്‍ രാത്രി 8.30വരെനടക്കുന്ന സര്‍ഫിംഗ്‌ ആന്‍ഡ്‌്‌ സ്‌റ്റാന്‍ഡ്‌ അപ്‌ പാഡില്‍ മത്സരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള 100 പേരും വിദേശികളും പങ്കെടുക്കും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ താരം ജോണ്ടി റോഡ്‌സ്‌ ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡുകള്‍ നല്‍കും. മത്സരത്തോടനുബന്ധിച്ച്‌ സെമിനാറുകള്‍, മത്സര ഇനത്തെക്കുറിച്ചുള്ള ക്ലാസുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്‌ എന്നിവയെക്കുറിച്ചുള്ള വിശദീകരണ ക്ലാസുകള്‍ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരങ്ങളില്‍ ക്ഷണിതാക്കള്‍ക്കായി സര്‍ഫിംഗുമായി ബന്ധപ്പെട്ട സിനിമകള്‍, സംഗീത പരിപാടികള്‍ എന്നിവ നടത്തും. മത്സരങ്ങളില്‍ പങ്കെടുക്കാനും കാണാനുമായി എല്ലാ സംസ്ഥാനങ്ങളിലേയും സര്‍ഫിംഗ്‌ അസോസിയേഷനുകള്‍, ക്ലബുകള്‍, സര്‍ഫ്‌ സ്‌കൂളുകള്‍, താല്‌പര്യമുള്ള വ്യക്തികള്‍ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്‌. മൂന്നുദിവസങ്ങളിലായി കോവളത്തു നടക്കുന്ന മത്സരങ്ങളില്‍ പതിനായിരത്തോളം പേര്‍ എത്തിച്ചേരുമെന്നാണ്‌ സംഘാടക സമിതി കണക്കുകൂട്ടുന്നത്‌. ഇതു കേരള ടൂറിസത്തിന്‌ നേട്ടമാകുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌.