Breaking News

Trending right now:
Description
 
May 02, 2013

വെള്ളിയാഴ്‌ച വായ്‌പ നയം പ്രഖ്യാപിക്കും: പലിശ നിരക്ക്‌ കുറയാന്‍ സാധ്യത

image
നാളെ റിസര്‍വ്‌ ബാങ്ക്‌ വായ്‌പ നയം പ്രഖ്യപിക്കും. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്ക്‌ കുറച്ചേക്കുമെന്ന്‌ സൂചന. ഈ കഴിഞ്ഞ മാര്‍ച്ചില്‍ പണപ്പെരുപ്പം ഏറെ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും താഴ്‌ന്ന നിലയിലായിരുന്നു ഇത്‌.
വ്യവസായിക മേഖലയിലും കയറ്റുമതി മേഖലയിലെയും മുരടിപ്പ്‌ വളര്‍ച്ച കുറയാന്‍ കാരണമായിട്ടുണ്ട്‌. അതിനാല്‍ വളര്‍ച്ച നിരക്ക്‌ വര്‍ധിക്കാന്‍ പലിശ കുറയ്‌ക്കണമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. ഇന്ധന വില വര്‍ധന, ആഗോള വിപണി മാന്ദ്യം, വൈദ്യുതി പ്രതിസന്ധി എന്നിവയെല്ലാമാണ്‌ വളര്‍ച്ചയെ പിന്നോട്ടടിച്ചത്‌.