Breaking News

Trending right now:
Description
 
May 02, 2013

ടാമ്പാബേ മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്നിക്

Mathew Moolacheril
image

ടാമ്പാ: ന്യൂപോര്‍ട്ട് റിച്ചിയിലുള്ള സ്റ്റാര്‍ക്കി പാര്‍ക്കില്‍ വച്ച് 2013 ഏപ്രില്‍ 27-ന് (ശനി) രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണിവരെ നടത്തപ്പെട്ട ടാമ്പാബേ മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്നിക്കും അതിനോടനുബന്ധിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പും വന്‍ വിജയമായിരുന്നു.

പ്രസിഡന്റ് ജോസ് മാധവപള്ളില്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച പരിപാടികളില്‍ 150-ഓളം ആളുകള്‍ പങ്കെടുത്തു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വാശിയേറിയ കബഡി മത്സരവും, വടംവലി മത്സരവും ഈ പിക്നിക്കിനെ ആവേശഭരിതമാക്കി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍ക്ക് ഷിബു കൈതത്തറയും, ബാബു ദേവസ്യയും നേതൃത്വം നല്‍കി.


പ്രായവത്യാസ്യമില്ലാതെ പങ്കെടുത്ത എല്ലാവരെയും ആനന്ദിപ്പിച്ച പിക്നിക് ജോസ് മാധവപ്പള്ളി, നെവിന്‍ ജോസ്, ജയ്മോള്‍ കളപ്പുരക്കല്‍, ഉല്ലാസ് ഉലഹന്നാന്‍, ബാബു ദേവസ്യ, ജോബി കളപ്പുരക്കല്‍ ആനി & സ്റ്റാന്‍ ടെക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ ആണ് നടത്തിയത്. ആരോഗ്യ പരിപാലനത്തിന് വളരെ ഉപകാരപ്രദമായിത്തീര്‍ന്ന മെഡിക്കല്‍ ക്യാമ്പിന് ഡോ. ബിന്ദു,ഡോ. ഡാനി, ഡോ. ശിവ, ഡോ. പോള്‍ എന്നീ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ആണ് നേതൃത്വം നല്‍കിയത്.