Breaking News

Trending right now:
Description
 
May 02, 2013

മുകേഷ്‌ അംബാനിയ്‌ക്ക്‌ സുരക്ഷ. സാധാരണക്കാരന്‌ അരക്ഷിതാവസ്ഥ: കേന്ദ്രത്തിന്‌ സുപ്രിം കോടതി വിമര്‍ശനം

image
ന്യുഡല്‍ഹി; റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ ചെയര്‍മാന്‌ എസഡ്‌ കാറ്റഗറി സുരക്ഷ. എന്നാല്‍ സാധാരണക്കാരന്‌ ആവിശ്യമായ സുരക്ഷ ഒരുക്കുവാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്യുന്നുവെന്ന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം.അഞ്ചു വയസുകാരി പീഡിപ്പിക്കപ്പെടുവാനുണ്ടായ സാഹചര്യത്തിലാണ്‌ സാധാരണക്കാരനെ ആരാണ്‌ സംരക്ഷിക്കേണ്ടതെന്ന്‌ സുപ്രീം കേടതി ചോദിച്ചത്‌.
സര്‍ക്കാര്‍ ചെലവില്‍ മുബൈയിലെ ബിസിനസുകാരന്‌ സുരക്ഷ ഒരുക്കിയതിന്‌ സുപ്രീം കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്‌. അംബാനിയ്‌ക്ക്‌ ഭീഷണി ഉണ്ടെങ്കില്‍ സ്വന്തം ചിലവില്‍ സുരക്ഷ ഒരുക്കികൂടെയെന്ന്‌ കോടതി ചോദിച്ചു. മുജാഹുദ്ദിന്‍ എന്ന തീവ്രവാദ സംഘടനയുടെ ഭീഷണി ഉണ്ടെന്ന്‌ കാണിച്ച്‌ അംബാനി സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്ന്‌ ഇയാള്‍ക്ക്‌ എസഡ്‌ കാറ്റഗറി സുരക്ഷ നല്‌കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. ഒരു സ്വകാര്യ വ്യക്തിക്ക്‌ ആദ്യമായാണ്‌ സിആര്‍പിഎഫ്‌ വിഐപി പരിഗണന നല്‌കുന്നത്‌