Breaking News

Trending right now:
Description
 
May 01, 2013

ഫാമിലി വിസക്കാരെ പച്ചയാക്കി തൊഴില്‍ ചെയ്യാന്‍ അനുവദിക്കുമെന്ന വാര്‍ത്ത തെറ്റ്‌: തൊഴില്‍ മന്ത്രാലയം

image
റിയാദ്‌: 
ഫാമിലി വിസക്കാരെ നിയമവിധേയമായി തൊഴില്‍ ചെയ്യാന്‍ അനുവദിക്കുവാന്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. സൗദിയിലെ മിക്ക സ്‌കൂളുകളിലും ഫാമിലി വീസയില്‍ എത്തി പഠിപ്പിക്കുന്നവരാണ്‌ അധികവും. സ്‌ത്രീകളാണ്‌ ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍.
എന്നാല്‍ മാറിയ തൊഴില്‍ സാഹചര്യത്തില്‍ പലരും പഠിപ്പിക്കാന്‍ എത്തുവാന്‍ തയാറാകാതെ വന്നതോടെ പല സ്‌കൂളുകളുകളും കഴിഞ്ഞ കുറെ ദിവസമായി അടച്ചിടുകയാണ്‌. ആ സാഹചര്യത്തിലാണ്‌ ഫാമിലി വീസക്കാരെ പച്ചയാക്കുവാന്‍ നീക്കം നടത്തുന്നതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത ശരിയല്ലെന്ന്‌ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.