Breaking News

Trending right now:
Description
 
Oct 04, 2012

യുക്‌മ മിഡ്‌ലാന്‍ഡ്‌സ്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ സിബു & അനീഷ്‌ ടീം ജേതാക്കള്‍

image യുക്‌മ മിഡ്‌ലാന്‍ഡ്‌സ്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ സിബു & അനീഷ്‌ ടീം ജേതാക്കള്‍ ടൂര്‍ണമെന്റില്‍ 12 അസ്സോസിയേഷനുകളില്‍നിന്നുള്ള 23 ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ സിബു&അനീഷ്‌ ടീം (എസ്‌&എ സ്‌റ്റോക്‌ ഓണ്‍ ട്രീ) ഒന്നിനെതിരേ രണ്ട്‌ സെറ്റുകള്‍ക്ക്‌ അഭിലാഷ്‌&ജോര്‍ജ്‌ (ലെയിസസ്‌റ്റര്‍ കേരള കമ്മ്യൂണിറ്റി) ടീമിനെ പരാജയപ്പെടുത്തി. മാതാ കാറ്ററിംഗ്‌ നനീറ്റന്റെ 201 പൗണ്ട്‌ കാഷ്‌ അവാര്‍ഡും ജോസ്‌ കൈതവേലില്‍ എവര്‍റോളിംഗ്‌ ട്രോഫിയും ഒന്നാം സമ്മാനാര്‍ഹരായ സിബു&അനീഷ്‌ ടീമിനു ലഭിച്ചു. രണ്ടാം സമ്മാനമായി ഇന്‍ജുറി ക്ലയിം സൊല്യൂഷന്‍സ്‌ ലിമിറ്റഡ്‌ കവന്‍ട്രിയുടെ 102 പൗണ്ട്‌ കാഷ്‌ അവാര്‍ഡും മത്തായി നെല്ലിക്കുന്നേല്‍ എവര്‍റോളിംഗ്‌ ട്രോഫിയും അഭിലാഷ്‌&ജോര്‍ജ്‌ ടീമിനു ലഭിച്ചു.
യുക്‌മ നാഷണല്‍ പ്രസിഡന്റ്‌ വിജി കെപി, യുക്‌മ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ബീന സെന്‍സ്‌, യുക്‌മ റീജനല്‍ പ്രസിഡന്റ്‌ ബിന്‍സ്‌ ജോസ്‌, സെക്രട്ടറി ബിനു, മാതാ കാറ്ററിംഗ്‌ പ്രൊപ്രൈറ്റര്‍ സെന്‍സ്‌, ഇന്‍ജുറി ക്ലയിം സൊല്യൂഷന്‍സ്‌ ലിമിറ്റഡ്‌ പ്രൊപ്രൈറ്റര്‍ ജോസ്‌ മാത്യു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. അജി മംഗലത്ത്‌&അഫ്‌സല്‍ (എസ്‌&എ സ്‌റ്റോക്‌ ഓണ്‍ ട്രീ) ടീം മൂന്നാം സമ്മാനാര്‍ഹരായി. ജോജന്‍ ആന്റണി&പ്രിന്‍സ്‌ ജോര്‍ജ്‌ (എംഐസികെ വാള്‍സാല്‍) നാലാം സ്ഥാനം കരസ്ഥമാക്കി.