Breaking News

Trending right now:
Description
 
Oct 04, 2012

ജനിതകമാറ്റം വരുത്തിയ ചോളം കഴിച്ച എലികള്‍ക്ക്‌ ക്യാന്‍സര്‍

image ജനിതകമാറ്റം വരുത്തിയ ചോളം കഴിച്ച എലികള്‍ക്ക്‌ ക്യാന്‍സര്‍

അമേരിക്കന്‍ കമ്പനിയായ മൊണ്‍സാന്റോയുടെ ജനിതക മാറ്റം വരുത്തിയ ചോളമായ എന്‍കെ603 കഴിച്ച എലികള്‍ക്കാണ്‌ ക്യാന്‍സര്‍ പിടിപ്പെട്ടത്‌. ഫ്രഞ്ച്‌ ശാസ്‌ത്രജ്ഞയായ ഗില്ലീസ്‌ എറിക്‌ സെലാനി കഴിഞ്ഞ രണ്ടു വര്‍ഷമായി എലികളില്‍ നടത്തിയ പരീക്ഷണമാണ്‌ ജനിതകമാറ്റം വരുത്തിയ ചോളം എലികളില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയത്‌. ഇതിനെതുടര്‍ന്ന്‌ ഈ കണ്ടെത്തലിനെക്കുറിച്ച്‌ അടിയന്തര അന്വേഷണം നടത്തണമെന്ന്‌ ഫ്രാന്‍സ്‌ ഗവണ്‍മെന്റ്‌ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്‌ വാച്ച്‌ഡോഗിനോട്‌ ആവശ്യപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങള്‍ എന്‍കെ603ന്റെ കയറ്റുമതി നിര്‍ത്തിവയ്‌ക്കുന്നതിനെക്കുറിച്ചും ആലോചനകള്‍ നടത്തുന്നുണ്ട്‌. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിട്ടുണ്ട്‌

100യോളം എലികളെ പത്തു ഗ്രൂപ്പായി തിരിച്ചു അതില്‍ മൂന്നു ഗ്രൂപ്പിന്‌ സാധാരണ ഭക്ഷണം നല്‌കി. മറ്റൊരു ഗ്രൂപ്പിന്‌ ജനിതക മാറ്റം വരുത്തിയ ചോളവും. ജനിതക മാറ്റം വരുത്തിയ പെണ്ണലികളില്‍ 20-30 ശതമാനവും 14മാസത്തിനുള്ളില്‍ രോഗലക്ഷണം കാണിച്ചു തുടങ്ങി. 24 മാസം കഴിഞ്ഞപ്പോള്‍ 80% പെണ്ണലികളും ക്യാന്‍സര്‍ ബാധിതരായെങ്കില്‍ ആണെലികളില്‍ ഭൂരിപക്ഷത്തിനും കരള്‍ രോഗമാണ്‌ പിടിപ്പെട്ടത്‌. നോര്‍ത്ത്‌ അമേരിക്ക, ബ്രസീല്‍ ചൈന തുടങ്ങിയ രാജ്യങ്ങളില്‍ വല്‍തോതില്‍ ജനിതകമാറ്റം വരുത്തിയ ചോളം കൃഷി ചെയ്യുന്നുണ്ട്‌. ജനിതകമാറ്റം വരുത്തിയ കൃഷി ലോകമാകെ നടപ്പിലാക്കുവാന്‍ അമേരിക്ക ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകെയാണ്‌ ഈ റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌.