Breaking News

Trending right now:
Description
 
Apr 30, 2013

വിമാനയാത്രയ്‌ക്ക്‌ ഇഷ്ടസീറ്റിനും ബാഗുകള്‍ക്കും അധികനിരക്ക്‌

image വിമാനയാത്രക്കാര്‍ക്ക്‌ അധികനിരക്കുകള്‍ വരുന്നു. ഇഷ്‌ടസീറ്റ്‌്‌, ചെക്ക്‌്‌ ഇന്‍ ബാഗേജ്‌, ഉച്ചഭക്ഷണം, ലഘുഭക്ഷണം, കുടിവെളളം ഒഴികെ പാനീയങ്ങള്‍, എയര്‍ലൈന്‍ ലോഞ്ച്‌, സ്‌പോര്‍ട്‌സ്‌- സംഗീത ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതിന്‌, കൂടുതല്‍ ഭാരമുള്ള ബാഗുകള്‍ തുടങ്ങിയവയ്‌ക്ക്‌ യാത്രക്കാരില്‍ പണം ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്ക്‌ അനുമതി നല്‍കിയതായി സിവില്‍ വ്യോമയാന മന്ത്രി അജിത്‌ സിംഗ്‌ അറിയിച്ചു. വിമാനക്കമ്പനികളുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്‌. 2008ല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ചില അമേരിക്കന്‍ കമ്പനികളാണ്‌ ആദ്യം ഇത്തരത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത്‌. അത്‌്‌ ഇപ്പോഴും തുടരുന്നു. കോടിക്കണക്കിനു രൂപയുടെ അധിക വരുമാനമാണ്‌ യുഎസ്‌ കമ്പനികള്‍ നേടുന്നത്‌. ഒരു സ്വതന്ത്ര കണ്‍സള്‍ട്ടന്റ്‌ ഉപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ മന്ത്രി ഇത്തരത്തില്‍ തീരുമാനമെടുത്തത്‌. പ്രവര്‍ത്തനച്ചെലവ്‌ നിയന്ത്രിച്ച്‌ ഒരു വിമാനക്കമ്പനി വിജയകരമായി പ്രവര്‍ത്തിക്കുന്നതിന്‌ ഇത്‌ ആവശ്യമാണെന്നു മന്ത്രാലയം കരുതുന്നു. ബിസിനസ്‌, ഒന്നാംക്ലാസ്‌ യാത്രക്കാര്‍ കൂടാതെ സാധാരണ യാത്രക്കാര്‍ക്കും അധിക തുക നല്‍കിയാല്‍ എയര്‍പോര്‍ട്ട്‌ ലോഞ്ച്‌ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഏതു സൗകര്യം വേണമെന്നു യാത്രക്കാര്‍ തീരുമാനിച്ച്‌ അതിന്‌ പണം മുന്‍കൂറായി നല്‍കണം. ചില വിമാനക്കമ്പനികള്‍ മുന്നിലെ മൂന്നു നിര സീറ്റുകള്‍ കൂടാതെ എമര്‍ജന്‍സി വാതിലിന്‌ അടുത്തുള്ള 12, 13 നിരകളിലുള്ള സീറ്റുകള്‍ക്ക്‌ അധിക നിരക്ക്‌ ഈടാക്കുന്നുണ്ട്‌. ഈ നിര സീറ്റുകള്‍ക്ക്‌ കൂടുതല്‍ ലെഗ്‌ സ്‌പേസുണ്ട്‌ എന്നതാണ്‌ കാരണം. ഇതാണ്‌ ഇപ്പോള്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും അനുവദിച്ചിരിക്കുന്നത്‌. നിയന്ത്രണ തത്ത്വങ്ങള്‍ എയര്‍ലൈന്‍ കമ്പനികള്‍ ലംഘിക്കുകയാണെങ്കില്‍ അതു തടയാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ ജനറലിന്‌ അധികാരമുണ്ടായിരിക്കും. എല്ലാ സൗകര്യങ്ങള്‍ക്കും ഒരു നിശ്ചിത തുക മാത്രമേ ഈടാക്കാവൂ എന്നാണ്‌ നിബന്ധന.