Breaking News

Trending right now:
Description
 
Apr 29, 2013

വിദേശതൊഴിലാളികളെ രാജ്യത്തില്‍ നിന്ന്‌ പുറത്താക്കുമെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതം: കുവൈറ്റ്‌ തൊഴില്‍ മന്ത്രി

image
കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ നിന്ന്‌ വര്‍ഷത്തില്‍ ഒരു ലക്ഷം വിദേശ തൊഴിലാളികളെ പുറത്താക്കുമെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമെന്ന്‌ കുവൈറ്റ്‌ തൊഴില്‍ മന്ത്രി ദിക്‌റ അല്‍ റഷീദി.
എന്നാല്‍ രാജ്യത്ത്‌ വീസ കച്ചവടം തടയുന്നതിന്‌ സത്വര നടപടി സ്വീകരിക്കുമെന്ന്‌ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വിദഗ്‌ധ തൊഴിലാളികളെ കൂടുതലായി ആവിശ്യമുണ്ടെന്നും അതിനാല്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കി ഒരു വികസനം രാജ്യത്തിനകത്ത്‌ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും വിദേശ ധര്‍മ്മ സ്ഥാപനങ്ങളുടെ മറവില്‍ തീവ്രവാദപ്രവര്‍ത്തനത്തിനായി പണം പിരിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.