Breaking News

Trending right now:
Description
 
Apr 29, 2013

ഹൈക്കോടതി ഉത്തരവ്‌ കാറ്റില്‍ പറത്തി മണപ്പുറം, നിക്ഷേപകരും സമരത്തിലേയ്‌ക്ക്‌

image
കാസര്‍കോട്‌: മണപ്പുറം ഫിനാന്‍സ്‌ മാനേജ്‌മെന്റിന്റെ തൊഴില്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ന്യുജനറേഷന്‍ ബാങ്ക്‌സ്‌ ആന്‍ഡ്‌ ഇന്‍ഷുറന്‍സ്‌ എംപ്ലോയീസ്‌ യൂണിയന്‍ നടത്തുന്ന സമരം സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നു. ഇന്ന്‌ കണ്ണൂര്‍ ജില്ലയില്‍ കളക്ട്രേറ്റ്‌ മാര്‍ച്ച്‌ നടത്തി. കാസര്‍കോഡ്‌ നടന്ന സമരത്തെ പോലീസ്‌ അടിച്ചൊതുക്കുവാന്‍ ശ്രമിച്ചത്‌ ചെറിയ സംഘര്‍ഷത്തിന്‌ കാരണമായി സമരത്തില്‍ പങ്കെടുത്ത നേതാക്കളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
മറ്റു ജീവനക്കാരെ ഉപയോഗിച്ച്‌ ഓഫീസ്‌ പ്രവര്‍ത്തിപ്പിക്കരുതെന്ന്‌ ഹൈക്കോടതി ഉത്തരവ്‌ മറികടന്ന്‌ മണപ്പുറം ധിക്കാരപരമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.സമരം സമാധാനപരമായി നടത്തുന്ന ജീവനക്കാരെ അവിടെ നിന്ന്‌ ഒഴിപ്പിക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ കോടതിയെ മണപ്പുറം മാനേജ്‌മെന്റ്‌ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവിശ്യം തള്ളി ജീവനക്കാര്‍ സമരം തുടരട്ടെയെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. തുച്ഛമായ ശമ്പളത്തിന്‌ ജോലി ചെയ്യുന്ന ജീവനക്കാരെ എക്‌സ്‌പീരിയന്‍സാകുന്നതോടെ ജോലിയില്‍ നിന്ന്‌
ഒഴിവാക്കുവാന്‍ മാനേജ്‌മെന്റ്‌ നടത്തുന്ന സ്ഥലമാറ്റത്തിനെതിരെയാണ്‌ ജീവനക്കാര്‍ രംഗത്തെത്തിയത്‌. എന്നാല്‍ സമരത്തെ അടിച്ചമര്‍ത്തുവാനാണ്‌ മാനേജ്‌മെന്റ്‌ ശ്രമിക്കുന്നത്‌. റിട്ട. ഡി വൈ എസ്‌ പി ഉള്‍പ്പെടെയുള്ളവരെ ഉന്നത സ്ഥാനത്തിരുത്തിയാണ്‌ ജീവനക്കാരെയും നിക്ഷേപകരെയും സ്വാധീനിക്കുന്നത്‌. ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ട്‌ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സാമാന്യ മര്യാദ പോലും മാനേജ്‌മെന്റ്‌ കാണിക്കുന്നില്ല. സമരം ചെയ്‌ത ജീവനക്കാര്‍ ക്ഷമ പറഞ്ഞാല്‍ മാത്രമേ ചര്‍ച്ചയ്‌ക്കുള്ളുവെന്നാണ്‌ മാനേജ്‌മെന്റ്‌ ധാര്‍ഷ്ട്യം.
കാസര്‍കോഡ്‌, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലേയ്‌ക്ക്‌ സമരം വ്യാപിച്ചിരിക്കുന്നത്‌. സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ തല്ലിച്ചതയ്‌ക്കാനാണ്‌ മാനേജ്‌മെന്റ്‌ നീക്കം.
കേരളത്തിലെ ന്യുജനറേഷന്‍ ജോബ്‌ മേഖലയില്‍ നടക്കുന്ന തൊഴില്‍ ചൂക്ഷണം തടയാന്‍ സര്‍ക്കാര്‍ പലപ്പോഴും വൈമനസ്യം കാണിക്കുകയാണ്‌. കോടികള്‍ പരസ്യ വരുമാനമായി ലഭിക്കുന്നതിനാല്‍ മാധ്യമങ്ങളും ഇത്തരം ചൂക്ഷണങ്ങളെ കണ്ടില്ലെന്ന്‌ നടിക്കുന്നു.
കഴിഞ്ഞ ദിവസം സമരം ചെയ്‌ത ന്യു ജനറേഷന്‍ ബാങ്ക്‌സ്‌ എംേേപ്ലായിസ്‌ യൂണിയന്‍ നേതാക്കളെ മര്‍ദ്ദിച്ച്‌ ഓടിക്കാനാണ്‌ മാനേജ്‌മെന്റ്‌ നീക്കം നടത്തിയിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ 11 പേര്‍ ആശുപത്രിയിലാണ്‌. സ്‌ത്രീകള്‍ക്കെതിരെ പോലും കള്ളക്കേസ്‌ ചുമത്തുന്ന രീതിയാണ്‌ നിലവിലുള്ളത്‌.
മണപ്പുറത്തിനെതിരെ ഇടപാടുകാരും ഇപ്പോള്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.