Breaking News

Trending right now:
Description
 
Apr 29, 2013

ഒരുക്കുപയര്‍ അല്ലെങ്കില്‍ അച്ചിങ്ങാപയര്‍ മെഴുക്കുപുരട്ടി

അമ്മിണിക്കുട്ടിയുടെ അടുക്കള Brought to You by Globalmalaylam
image


ഒരുക്കുപയര്‍ അല്ലെങ്കില്‍ അച്ചിങ്ങാപയര്‍ - അര കിലോ
ചെറിയ ഉള്ളി - 6 എണ്ണം
വറ്റല്‍മുളക്‌ - 6 എണ്ണം
കടുക്‌ - 1 സ്‌പൂണ്‍
വെളിച്ചെണ്ണ - 3 സ്‌പൂണ്‍
കറിവേപ്പില - 2 തണ്ട്‌
മഞ്ഞള്‍പ്പൊടി - അര സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌

പയര്‍ നന്നായി കഴുകി ഒരുക്കിയെടുക്കുക. അച്ചിങ്ങാപയറാണെങ്കില്‍ ഒന്നര ഇഞ്ച്‌ നീളത്തില്‍ ഒടിച്ചെടുക്കുക. പാകത്തിന്‌ വെള്ളവും, മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. 

വറ്റല്‍മുളകും ഉള്ളിയുംകൂടി മിക്‌സിയില്‍ അല്ലെങ്കില്‍ അരകല്ലില്‍ ചതച്ചെടുക്കുക.

ഒരു പാത്രം അടുപ്പില്‍വച്ച്‌ ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച്‌ കടുക്‌ ഇടുക. കടുക്‌ പൊട്ടിക്കഴിയുമ്പോള്‍ മുളകും ഉള്ളിയുംകൂടി ചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. മൂത്തുകഴിയുമ്പോള്‍ വേവിച്ച വയര്‍ ഇട്ട്‌ ഇളക്കി വഴറ്റി വാങ്ങുക.

ഈ പാചകക്കുറിപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക്‌ എഴുതുക. email: globalmalayalam@gmail.com