Breaking News

Trending right now:
Description
 
Apr 29, 2013

ഗാൾവേ സെന്റ്. ജോര്ജ് സിറിയൻ ഓർത്തഡോൿസ്‌ പള്ളിയിൽ പെരുന്നാളും സുവിശേഷമഹാ യോഗവും

image ഗാൾവേ (അയർലണ്ട്):-ഗാൾവേ സെന്റ്. ജോര്ജ് സിറിയൻ ഓർത്തഡോൿസ്‌ പള്ളിയിൽ സുവിശേഷ മഹായോഗവും ഇടവകയുടെ കാവൽ പിതാവായ വി. ഗീവര്ഗീസ് സഹദായുടെ ഓര്മ്മപ്പെരുന്നാളും ഏപ്രിൽ 26 ,27 (വെള്ളി ,ശനി )തീയതികളിൽ നടത്തപ്പെട്ടു

വെള്ളിയാഴ്ച വൈകിട്ട് 4.45 നു കൊടി ഉയര്ത്തിയതോടുകൂടി പെരുന്നാൾ ചടങ്ങുകൾ ആരംഭിച്ചു . തുടർന്ന് 5 മണിക്ക് സന്ധ്യാനമസ്കാരവും അതിനു ശേഷം സുവിശേഷ മഹായോഗവും നടത്തപ്പെട്ടു . സുവിശേഷ മഹായോഗത്തിൽ ഫാ. കുര്യാക്കോസ് പ്ലാംപറമ്പിൽ (വികാരി സെന്റ്. ജോര്ജ് പാത്രിയാർക്കൽ പള്ളി പുതുപ്പള്ളി )ദൈവവചനം പ്രസംഗിച്ചു . മാറിയ ജീവിത സാഹചര്യങ്ങളിൽ ഉത്തമ കുടുംബ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയുള്ള സുവിശേഷപ്രസംഗം ശ്രദ്ധേയമായി.

ശനിയാഴ്ച രാവിലെ 09.30 നു പ്രഭാത പ്രാര്തനയും തുടർന്ന് വി . മൂന്നിന്മേൽ കുർബാനയും നടത്തപ്പെട്ടു . വി. മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. കുര്യാക്കോസ് പ്ലാംപറമ്പിൽ മുഖ്യ കാർമ്മികനും ഫാ. ജോബിമോൻ സ്കറിയ (വികാരി ഡബ്ലിൻ സെന്റ്‌ . ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോൿസ്‌ പള്ളി ),ഫാ. ബിജു പാറെക്കാട്ടിൽ (ഇടവക വികാരി ) എന്നിവർ സഹാകാര്മ്മികരും ആയിരുന്നു . കുർബ്ബാനയെ തുടർന്ന് കുരിശിൻ തൊട്ടിയിലേക്കു നാടാൻ തനിമയോടുകൂടിയ ആഘോഷകരമായ റാസ നടത്തപ്പെട്ടു . റാസ തിരികെ പള്ളിയിലെത്തിയതിനെതുടർന്നു ആശീർവാദവും നേര്ച്ചവിളംബും നടത്തപ്പെട്ടു . നേര്ച്ച വിളംബിനു ശേഷം കൊടിയിറക്കോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമായി . പെരുന്നാൾ പരിപാടികളിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചതായി ഇടവക വികാരി ഫാ. ബിജു പാറെക്കാട്ടിൽ, ട്രെസ്ടി വിനോദ് ജോര്ജ് എന്നിവർ അറിയിച്ചു