Breaking News

Trending right now:
Description
 
Apr 28, 2013

അമേരിക്കന്‍ ഡ്രീംസ്‌ താമ്പായില്‍ ഈ വെള്ളിയാഴ്ച്ച

മാത്യു മൂലേച്ചേരില്‍
image താമ്പാ: ജനഹൃദയങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഡ്രീംസ് മെഗാ ഷോ സെന്‍ട്രല്‍ ഫ്ലോറിഡായിലുള്ള മലയാളി അസോസിയേഷന്റെയും ക്നാനായ കാത്തലിക് കോണ്‍ഗ്രസ്സിന്റെയും ആഭിമുഖ്യത്തില്‍ മെയ് മൂന്നിന് താമ്പായില്‍ വെച്ച് നടത്തുന്നു. കഴിഞ്ഞ ഒന്നരമാസമായി നടക്കുന്ന ടിക്കറ്റ് വില്പനയും മറ്റു പിന്നണിപ്രവര്‍ത്തനങ്ങളും ഉദ്ദേശിച്ചതിനേക്കാള്‍ ഭംഗിയായി നടക്കുന്നുവെന്ന് ഷോ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് ഇല്ലിക്കല്‍ അറിയിച്ചു.

ഓടയില്‍ നിന്ന്‌ എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക്‌ കടന്നുവന്ന സുരേഷ്‌ ഗോപി ഇതിനോടകംഇരുനൂറില്‍പ്പരം മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌ സിനിമകളില്‍ നായകനായും, പ്രതിനായകനായും അഭിനയിച്ചു. അദ്ദേഹം കൈകാര്യം ചെയ്യുന്ന കോടിപതി എന്ന ഷോ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.`അമേരിക്കന്‍ ഡ്രീംസ്‌' എന്ന ഷോയിലൂടെ അമേരിക്കയിലെത്തി ഈ വസന്തകാലത്തെ വിശിഷ്ടാതിഥിയായി പതിനായിരക്കണക്കിനു മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചുകഴിഞ്ഞു.

സംഗീതത്തിന്റെയും, ഹാസ്യത്തിന്റെയും, നൃത്തത്തിന്റെയും മാസ്മരിക  വര്‍ണ്ണപ്രപഞ്ചത്തില്‍ നിങ്ങളെ മൂന്നുമണിക്കൂര്‍ ആറാടിക്കുന്ന ഈ മെഗാ ഷോയില്‍ മെഗാ താരം സുരേഷ് ഗോപിയെക്കൂടാതെ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ സുരാജ് വെഞ്ഞാറമ്മൂട്, ഐഡിയാ സ്റ്റാര്‍ സിംഗര്‍ അവതാരക രഞ്ജിനി ഹരിദാസ്, യുവ സിനിമാതാരങ്ങളായ അനന്യ, ഐശ്വര്യ, ഗായകരായ വിനീത്, ഫ്രാങ്കോ, അരുണ്‍ ഗോപന്‍, മൃദുലാ വാര്യര്‍, വോഡാഫോണ്‍ താരങ്ങളായ സതീഷ് വെട്ടിക്കവല, സുമേഷ്, അസീസ്, രാജേഷ്, സ്റ്റാന്‍ലി, സിനോ തുടങ്ങി ഒട്ടേറെ താരങ്ങളുടെ നിറസാന്നിധ്യം ഹൃദ്യത പകരും.

2013 മെയ് 3-ന് വൈകിട്ട് 7 മണിക്ക് 2620 വാഷിംഗ്ടണ്‍ റോഡ്, വാള്‍റിക്കോ ഫ്ലോറിഡായിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചായിരിക്കും ഷോ നടക്കുന്നത്. ഈ ഷോ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ തദവസരത്തിലേക്ക് എല്ലാ സഹൃദയരെയും സാദരം ക്ഷണിക്കുന്നുവെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് ഇല്ലിക്കല്‍: 8132308031, മോനച്ചന്‍ മഠത്തിലേട്ട്: 8636606927, സാല്‍മണ്‍ മാത്യു: 8137328824