Breaking News

Trending right now:
Description
 
Apr 27, 2013

മന്ത്രി ഷിബു ബേബി ജോണിന്‌ യുഎന്‍എയുടെ ആദരം

image നഴ്‌സിംഗ്‌ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പുതിയ ശമ്പളപരിഷ്‌കരണം ഏര്‍പ്പെടുത്തിയതിനുമുള്ള പരിശ്രമങ്ങളെ മുന്‍നിര്‍ത്തി യൂണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനെ ആദരിച്ചു. യുഎന്‍എയുടെ മെമന്റോ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ കൈമാറി. കലാഭാരതി ഫൗണ്ടേഷന്‍ നാഷണല്‍ യംഗ്‌ ഡാന്‍സ്‌ ഫെസ്റ്റിന്റെ വേദിയിലാണ്‌ മെമന്റോ സമ്മാനിച്ചത്‌. കേരളത്തിന്റെ നഴ്‌സിംഗ്‌ മേഖലയില്‍ സ്ഥാനമുറപ്പിക്കാനും സമൂലമായ മാറ്റങ്ങള്‍ വരുത്താനും യുഎന്‍എയ്‌ക്കു കഴിഞ്ഞുവെന്ന്‌ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

മന്ത്രി എ.പി. അനില്‍കുമാര്‍, തേറമ്പില്‍ രാമകൃഷ്‌ണന്‍, തൃശൂര്‍ മേയര്‍ ഐ.പി. പോള്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, യുഎന്‍എ ജില്ലാ പ്രസിഡന്റ്‌ എം.വി. സുധീപ്‌, ജയരാജ്‌ വാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.