Breaking News

Trending right now:
Description
 
Apr 27, 2013

രണ്ടാമത് കോതമംഗലം സംഗമം അവലോകന യോഗം ബാസിൽഡണിൽ

image >ബാസിൽഡൻ : യുകെയിലെ കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ കോതമംഗലം സംഗമം (യുകെ) യുടെ അവലോകന യോഗം ബാസിൽഡണിൽ നടന്നു. രണ്ടാമത് കോതമംഗലം സംഗമം നടക്കുന്ന വാട്ട് ടൈലർ പാർക്കിൽ കൂടിയ യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ചു ഫാ. എൽദോസ് കവുങ്ങുംപ്പിള്ളിൽ, ജോർജ് സാബു, ഷിബു മാത്യു എന്നിവർ പങ്കെടുത്തു. ബാസിൽഡനെ പ്രതിനിധീകരിച്ചു ഫ്രാൻസിസ് മാത്യു കവളക്കാട്ട് (അസ്സി), ബിജു യോയാക്കി, ജോഷി ഐസക് ചേന്നാട്ട്, ശ്രീജിത്ത്‌ ഗോപാലൻ, സൌത്തെന്റിനെ പ്രതിനിധീകരിച്ചു സിബി പൗലോസ്‌ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
രണ്ടാം  കോതമംഗലം സംഗമത്തിന്റെ കാര്യപരിപാടികൾ പ്രതിനിധികൾ വിശദമായി ചർച്ച നടത്തി. കോതമംഗലം സംഗമം ഒരു വൻ വിജയമാക്കുന്നതിനുള്ള എല്ലാവിധ തയാറെടുപ്പുകളും നടന്നു വരുന്നതായി യോഗം വിലയിരുത്തി.

ജൂണ്‍ 1, ശനിയാഴ്ച ബാസിൽഡണിലെ പിറ്റ്സീയിലുള്ള വാട്ട് ടൈലർ പാർക്കിൽ വച്ചാണ് കോതമംഗലം സംഗമം നടക്കുക. കോതമംഗലം നിവാസികൾക്ക് ഒരു മുഴുനീള വിനോദ പരിപാടികളാണ് സംഗമത്തിൽ കാത്തിരിക്കുന്നത്. പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യം സംഗമത്തിന് മാറ്റ് കൂട്ടുമെന്നതിൽ സംശയമില്ല. വിപുലമായ ഭക്ഷണ ക്രമീകരണവും സംഗമത്തോട് അനുബന്ധിച്ചു ഏർപ്പാട് ചെയ്തിട്ടുണ്ട്.
കോതമംഗലം സംഗമത്തിന്റെ മെംബെർഷിപ്‌ വിതരണം നടന്നുകൊണ്ടിരിക്കുന്നു. കോതമംഗലം നിവാസികളോ പരിസരവാസികളോ മെംബെർഷിപ്‌ എടുക്കുവാൻ താല്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന ഇമെയിൽ അല്ലെങ്കിൽ ഫോണ്‍ നമ്പരിൽ ബന്ധപ്പെടുക.
Email : kothamangalamsangamam@gmail.com

Phone : ഷോയി കുര്യാക്കോസ് : 07709037035 ഷീന്‍ ജോണ്‍ : 07730536393
 ഷിബു മാത്യു : 07896017375 ബിജു കെ മാത്യു : 07883013201 
 ജോര്‍ജ് സാബു : 07825794155 ലീലാമ്മ ജോഷി : 07915612028
 ജോര്‍ജ് സേവ്യര്‍ : 07929512846 ബിന്ദു ആഷന്‍ : 07886277470
 ബോബി ജോര്‍ജ് : 07737055971 ബെസ്സി ജിനു : 07958622350
 ബെന്‍സന്‍ തോമസ്‌ : 07725575764 മഞ്ജു സിജന്‍ : 07762898890
 ജയന്‍ കുര്യാക്കോസ് : 07859902595

സംഗമ സ്ഥലം :  വാട്ട് ടൈലർ പാർക്ക്, പിറ്റ്സീ, ബാസിൽഡൻ, SS16 4UH

തീയതി : ജൂണ്‍ 1, 2013.