Breaking News

Trending right now:
Description
 
Apr 27, 2013

ബുള്ളറ്റിന്‌ ചേലുകൂട്ടാന്‍ ചിത്രപ്പണികള്‍

image
അണിയിച്ചൊരുക്കുന്നത്‌ ഒരു കലയാണ്‌. അത്‌ വാഹനങ്ങളുടെ കാര്യത്തില്‍ പോലും സത്യമാണെന്ന്‌ നിരത്തിലോടുന്ന പല വണ്ടികളും കണ്ടാലറിയാം. ഒരു കലാരൂപമെന്ന രീതിയില്‍ ചിത്രാംഗിതമാക്കി വണ്ടികള്‍ കൊണ്ടുനടക്കാന്‍ ചിലര്‍ക്കെങ്കിലും എത്ര ഉത്സാഹമാണെന്നോ? 

എപ്പോഴും തൂത്തുമിനുക്കി കൊണ്ടുനടക്കുന്ന റോയല്‍ ബുള്ളറ്റിന്റെ കാര്യത്തില്‍ കഥ പറയാനുമില്ല. ഇതിനൊപ്പമുള്ള ചിത്രങ്ങള്‍തന്നെ തെളിവ്‌. ഒരു കാന്‍വാസിലെന്ന പോലെ ചിത്രപ്പണി ചെയ്‌ത രണ്ട്‌ ബുള്ളറ്റുകളാണ്‌ ഇതോടൊപ്പം. കൊച്ചി ബിനാലെയില്‍ സ്ഥാനം പിടിച്ച ബുള്ളററുകളാണ്‌ ഇവ.



ബംപര്‍ മുതല്‍ ടാങ്ക്‌ വരെ വിവിധതരം മനുഷ്യരൂപങ്ങള്‍ വരച്ചു ചേര്‍ത്തിരിക്കുന്നു. റിമ്മിനും മറ്റ്‌ അക്‌സസറികളുമെല്ലാം പെയിന്റ ്‌ ചെയ്‌ത്‌ മനോഹരമാക്കിയിട്ടുണ്ട്‌. എന്തിന്‌ എന്‍ജിനെ വരെ വെറുതെ വിട്ടിട്ടില്ല. സീറ്റ്‌ കവര്‍ കണ്ടുനോക്കൂ. പതുപതുത്ത തുണിക്കുപ്പായമാണ്‌ അതിന്‌. 


ഈ നാനോ കാര്‍ ഒന്നു കണ്ടുനോക്കൂ. ബിനാലെയുടെ ക്യൂറേറ്ററും പ്രമുഖ ചിത്രകാരനുമായ ബോസ്‌ കൃഷ്‌ണമാചാരിയാണ്‌ ഈ ആര്‍ട്ട്‌ കാര്‍ സൃഷ്ടിച്ചത്‌. നിറയെ വര്‍ണങ്ങള്‍ വാരിപ്പൂശിയ നാനോയുടെ ചിത്രകാരനാണ്‌ സമീപം.



View Video here